Editor's ChoiceKerala NewsLatest NewsLaw,NationalNewsPolitics

പ്രതിപക്ഷ നേതാവ് വീണിടത്ത് കിടന്നുരുളുകയാണ്, ധനമന്ത്രി തോമസ് ഐസക്.

കിഫ്ബിയ്ക്കെതിരെ ബിജെപിയും കോൺഗ്രസും നടത്തുന്ന ഒളിച്ചു കളി കൈയോടെ പിടിക്കപ്പെട്ടതിന്റെ ജാള്യം മറയ്ക്കാൻ വീണിടത്ത് കിടന്നുരുളുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് ധനമന്ത്രി തോമസ് ഐസക്. നാവിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ചു പറയരുത്. സിഎജിയുടെ കരടു റിപ്പോർട്ടിലെ പരാമർശ ത്തിന്റെ പേരിൽ പത്രസമ്മേളനം നടത്തിയത് എന്തോ മഹാഅപരാധ മെന്ന തൊടുന്യായം പറഞ്ഞ് ഒളിച്ചോടാനാണ് ശ്രമം. അതു നടക്കില്ല. കരടു റിപ്പോർട്ടിന്റെ മറവിൽ സിഎജി അസംബന്ധം എഴുന്നെള്ളി ച്ചാൽ ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടും. അതിനിയും ചെയ്യും. തോമസ് ഐസക് എറണാകുളത്ത് പറഞ്ഞു.

സിഎജിയുടെ ചോദ്യങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ട്. അതിന് വിശദമായി മറുപടി നൽകും. ആസൂത്രിതമായാണ് കിഫ്ബി ക്കെതിരെ കേസ് കൊടുത്തത്. എന്നു മുതലാണ് സിഎജിയുടെ കരടു റിപ്പോർട്ട് പ്രതിപക്ഷ നേതാവിനും യുഡിഎഫിനും പവിത്രരേഖ യായത്? ലാവലിൻ ഓർമ്മയുണ്ടല്ലോ. സിഎജിയുടെ കരടു റിപ്പോ ർട്ടിലെ പരാമർശം വെച്ചെല്ലേ ഖജനാവിന് 375 കോടിയുടെ നഷ്ടമു ണ്ടായെന്ന കള്ളക്കഥ പ്രചരിപ്പിച്ചത്? യഥാർത്ഥ റിപ്പോർട്ടിൽ അങ്ങനെ യൊരു പരാമർശമുണ്ടോ. തോമസ് ഐസക് ചോദിച്ചു. എന്താണ് കിഫ്ബിയിലെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണ മെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കിഫ് ബിയുടെ ഓഡിറ്ററാ ക്കണമെന്ന സിഎജിയുടെ ആവശ്യം കഴിഞ്ഞ യുഡിഎഫ് സർക്കാർ തള്ളിയിരുന്നു. തീർത്തും സുതാര്യമായ രീതിയിലാണ് കിഫ്ബി പ്രവർത്തിക്കുന്നതെന്നും ധനമന്ത്രി എറണാകുളത്ത് പറയുകയു ണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button