
ന്യൂഡൽഹി • ചൈനീസ് വിദേ ശകാര്യമന്ത്രി വാങ് യീ നാളെ ഇന്ത്യയിലെത്തും. ദേശീയ സുര ക്ഷാ ഉപദേഷ്ടാവ് അജിത് ഡോ വലിന്റെ ക്ഷണപ്രകാരമാണ് വാങ് യീ എത്തുന്നതെന്നും രണ്ടു ദിവസത്തെ സന്ദർശനത്തിൽ അതിർത്തി വിഷയങ്ങൾ ചർച്ച യാകുമെന്നും വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച അറിയി ച്ചു. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്കു പോകാനിരിക്കെയാണു വാങ് യിയുടെ സന്ദർശനം. വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും വാങ് യി ഉഭയകക്ഷി ചർച്ച നടത്തും.29ന് ജപ്പാൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം 31, സെപ്റ്റം ബർ 1 തീയതികളിൽ ചൈന യിൽ നടക്കുന്ന ഉച്ചകോടിയിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കും