Kerala NewsLatest News

മദ്യപിക്കാനായി പണം കൊടുക്കാതിരുന്ന അമ്മയെ പിടിച്ച്‌ തളളി നിലത്തിട്ട് ചവിട്ടി കൊന്നു

തിരുവനന്തപുരം : മദ്യം വാങ്ങാന്‍ പണം കൊടുക്കാത്തതില്‍ അമ്മയെ ചവിട്ടികൊന്ന മകന് ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശി മോനു എന്ന് വിളിക്കുന്ന 25 കാരന്‍ മണികഠനാണ് അമ്മ ശ്രീലതയെ ചവിട്ടികൊന്ന കേസില്‍ നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

2018 ഒക്ടേബറിലാണ് കേസിനാസ്പദമായ സംഭവം. മദ്യപിക്കാനായി പണം കൊടുക്കാതിരുന്ന അമ്മയെ പിടിച്ച്‌ തളളി നിലത്തിട്ട് ചവിട്ടി കൊല്ലുകയായിരുന്നു.

ക്രൂരമായ മര്‍ദനത്തില്‍ ആനതരികഅവയവങ്ങള്‍ക്കുള്‍പ്പെടെ ക്ഷതം സംഭവിച്ച ശ്രീലത തുടര്‍ന്ന് മരിക്കുകയായിരുന്നു. സ്ഥിരം മദ്യപാനിയായ പ്രതി ശ്രീലതയുടെ ആദ്യ ഭര്‍ത്താവ് വിക്ടറിന്‍റെ മകനാണ്. ശ്രീലതയുടെ രണ്ടാം ഭര്‍ത്താവ് മണികഠനെ പ്രതി അടിച്ച്‌ പരിക്കേല്‍പ്പിച്ചിരുന്നു.

നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ലാ കോടതി ജഡ്ജി സുബാഷാണ് വിധി പ്രസ്താവം നടത്തിയത്. പ്രതിക്ക് ജീവ പര്യന്തത്തിനൊപ്പം 2 ലക്ഷം രൂപ പിഴയുമടക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button