Kerala NewsLatest NewsNews

ഭാര്യയെ അമ്മ വഴക്ക് പറഞ്ഞു, അമ്മയെ വകവരുത്തിയ മകന്‍ സ്വയം ജീവനെടുത്തു

തിരുവനന്തപുരം: അമ്മയെ കൊന്നതിനു ശേഷം മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പെരുങ്കടവിള ആങ്കോട് തലമണ്ണൂര്‍കോണം മോഹന വിലാസത്തില്‍ മോഹനകുമാരി (62 ), മകന്‍ വിപിന്‍ (32)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തരയ്‌ക്കായിരുന്നു സംഭവം. വിപിന്റെ ഭാര്യയെ മോഹനകുമാരി വഴക്ക് പറഞ്ഞതുമായുളള സംഭവത്തിന്റെ വിരോധമാണ് മകന്‍ അമ്മയെ കൊലപ്പെടുത്താന്‍ കാരണമായി കരുതുന്നത്.

എന്നാല്‍ മകന്‍ വീടിന് സമീപത്തെ പറമ്ബില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മോഹനകുമാരിയെ കൊലച്ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാരായമുട്ടം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

വീടിനുളളില്‍ നിന്നും വിപിന്‍ എഴുതിയതായി കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. ”അവളെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ’ എന്ന വാക്കുകളാണ് ആത്മഹത്യാ കുറിപ്പില്‍ കാണാന്‍ കഴിഞ്ഞതെന്ന് ഉദ്യോഗസ്ഥ വൃത്തം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button