CinemaLatest NewsNationalNews

നിങ്ങളാണ് ഹീറോ, കൊവിഡ് രോ​ഗിയെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ച്‌ നടന്‍ സോനു സൂദ്

മുംംബൈ: ആരാധകര്‍ക്കിടയില്‍ വീണ്ടും ഹീറോ ആകുകയാണ് നടന്‍ സോനു സൂദ്. കൊവിഡ് ബാധിച്ച് അതീവ ഗൂരുതരാവസ്ഥയിലായ 25 കാരി ഭാരതിയെ എയര്‍ ആംബുലന്‍സില്‍ ആകാശമാര്‍ഗം ആശുപത്രിയിലെത്തിച്ചതാണ് സോനുവിനെ കുറിച്ച് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാര്‍ത്ത. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് നിരവധി പേര്‍ക്ക് സഹായമായിരുന്നു സോനു സൂദിന്റെ ഇടപെടലുകള്‍. നാഗ്പൂരില്‍ നിന്ന് പ്രത്യേക ചികിത്സയ്ക്കായി ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ഭാരതിയെ എത്തിച്ചത്. കൊവിഡ് ശ്വാസകോശചത്തെ 80 മുതല്‍ 90 ശതമാനം വരെ ബാധിച്ച നിലയിലായിരുന്നു ഭാരതി.

ശ്വാസകോശം മാറ്റി വയ്ക്കുകയോ പ്രത്യേക ചികിത്സയോ നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. നിലവില്‍ ഇതിന് സ്വകര്യം അപ്പോളോ ആശുപത്രിയിലാണ് ഉള്ളത്. സാധ്യത വെറും 20 ശതമാനം മാത്രമാണ് ഉള്ളത്, അതുകൊണ്ടുതന്നെ ശ്രമിക്കണ എന്ന് ഡോക്ടര്‍മാര്‍ തന്നോട് ചോദിച്ചുവെന്ന് സോനു പറഞ്ഞു.

എന്നാല്‍ 25 വയസ്സുള്ള ആ പെണ്‍കുട്ടി ഈ അവസ്ഥകളോടെല്ലാം പൊരുതി തിരിച്ചുവരുമെന്നാണ് താന്‍ അവര്‍ക്ക് മറുപടി നല്‍കിയതെന്നും സോനു വ്യക്തമാക്കി. ഇതോടെ ഭാരതിയെ ആശുപത്രിയിലെത്തിക്കാന്‍ എയര്‍ ആംബുസലന്‍സ് ഒരുക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button