CovidKerala NewsLatest News

നിങ്ങളുടെ അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഇനി വാട്സാപ്പിലൂടെയും അറിയാം, ചെയ്യേണ്ടത് ഇത്ര മാത്രം

നിങ്ങളുടെ അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഇനി വാട്സാപ്പിലൂടെയും അറിയാം. വാട്സാപ്പില്‍ പുതുതായി കൊണ്ടുവന്ന ‘വാട്സാപ്പ് ചാറ്റ്ബോക്സ്’ ലൂടെയാണ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ അറിയാന്‍ സാധിക്കുക.

കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ‘മൈഗവ് കൊറോണ ഹെല്‍പ്‌ഡെസ്‌ക് ചാറ്റ്ബോക്സ്’ (MyGov Helpdesk Chat Box) ലെ പുതിയ ഫീച്ചറിലൂടെയാണ് ഇപ്പോള്‍ നിങ്ങളുടെ സമീപത്തുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ അറിയാന്‍ സാധിക്കുക. ‘ഇന്ത്യയുടെ വാക്സിനേഷന്‍ ഡ്രൈവ് ഇപ്പോള്‍ മൂന്നാം ഘട്ടത്തിലാണ്. വാട്സാപ്പ് ചാറ്റ് ബോക്സ് ജനങ്ങള്‍ക്ക് അവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ അറിയാന്‍ സഹായിക്കും’ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വ്യാജ വാര്‍ത്തകള്‍ തടയാനും കോവിഡ് 19 സംബന്ധിച്ച അവബോധം ജനങ്ങളില്‍ ഉണ്ടാകുന്നതിനുമാണ് വാട്സാപ്പ് ചാറ്റ്ബോക്സ് സര്‍ക്കാര്‍ ആരംഭിച്ചത്. ചാറ്റ്ബോക്സ് വന്ന് 10 ദിവസത്തിനുള്ളില്‍ അതിന്റെ ഉപയോക്താക്കളുടെ എണ്ണം 1.7 കോടി എത്തിയിരുന്നു.

എങ്ങനെയാണ് ചാറ്റ്ബോക്സിന്റെ സഹായത്തോടെ അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ അറിയുന്നത് എന്ന് നോക്കാം.

1. സര്‍ക്കാരിന്റെ കോവിഡ് ഹെല്‍പ്‌ഡെസ്‌ക് ചാറ്റ്ബോട്ട് നമ്ബര്‍ ആയ 9013151515 നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക.
2. ഒരു ‘Hi’ അയച്ചോ ‘Namaste’ അയച്ചോ ചാറ്റിങ് ആരംഭിക്കുക.
3. അതിനു ശേഷം കുറച്ചു ചോദ്യങ്ങള്‍ അടങ്ങിയ ഒരു ഓട്ടോമേറ്റഡ് മെസ്സേജ് നിങ്ങള്‍ക്ക് ലഭിക്കും അതില്‍ നിങ്ങള്‍ താമസിക്കുന്നിടത്തെ പിന്‍കോഡ് നല്‍കണം.
4. അപ്പോള്‍ നിങ്ങള്‍ താമസിക്കുന്നതിന് സമീപമുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ ലിസ്റ്റ് അടങ്ങിയ ഒരു മെസ്സേജ് നിങ്ങള്‍ക്ക് ലഭിക്കും. അതില്‍ നിന്ന് നിങ്ങള്‍ക്ക് ഏറ്റവും സൗകര്യമുള്ള കേന്ദ്രം തിരഞ്ഞെടുത്ത് അവിടുത്തെ വാക്സിന്‍ ലഭ്യത അനുസരിച്ച്‌ രജിസ്റ്റര്‍ ചെയ്ത ശേഷം പോയി വാക്സിന്‍ എടുക്കാം.

ശ്രദ്ധിക്കുക: ചാറ്റ്ബോട്ടിന്റെ മറുപടി ലഭിക്കാന്‍ ചിലപ്പോള്‍ ഒരു മിനിറ്റ് വരെ സമയം എടുത്തേക്കാം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button