CrimeDeathEditor's ChoiceKerala NewsLatest NewsLaw,News

എല്ലാം സർപ്പദോഷത്തിൽ കെട്ടി വെച്ച് സൂരജ് തടിയൂരാനാൻ നോക്കി.

കൊല്ലം/ എല്ലാം സർപ്പദോഷത്തിൽ കെട്ടി വെച്ച് തടിയൂരാനായിരുന്നു ഉത്ര മരണപ്പെടും മുൻപ് സൂരജ് ശ്രമിച്ചിരുന്നതെന്നു ബന്ധുക്കളുടെ മൊഴി. ഉത്രയ്ക്ക് നിരന്തരം പാമ്പ് കടിയേല്‍ക്കുന്നത് സര്‍പ്പ ദോഷം കൊണ്ടാ ണെന്ന് വരുത്തി തീര്‍ക്കാന്‍ സൂരജ് ശ്രമിച്ചിരുന്നുവെന്ന് ഉത്രയുടെ അച്ഛൻ വിജയസേനന്റെ മൊഴിയിലാണ് പറയുന്നത്. സൂരജിന് ഇഷ്ടമാണെന്ന് പറഞ്ഞതു കൊണ്ടാണ് ഭിന്നശേഷിക്കാ രിയായ മകളെ വിവാഹം കഴിച്ചു നല്‍കിയതെന്നും, ആവശ്യ പ്പെട്ടതനുസരിച്ച് നൂറു പവനോളം സ്വര്‍ണവും, ഏഴു ലക്ഷം രൂപ വിലയുള്ള കാറും പലപ്പോഴായി ധാരാളം പണവും നല്‍കിയി രുന്നതായും പിതാവിന്റെ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉത്രയെ സൂരജും കുടുംബവും മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി. ഭര്‍ത്യ വീട്ടില്‍ വച്ച് ആദ്യ തവണ പാമ്പ് കടിയേറ്റപ്പോള്‍ തന്നെ സംശയമുണ്ടായിരുന്നു. എന്നാല്‍ സര്‍പ്പദോഷം മൂലമാണിതെന്ന് സൂരജ് പറഞ്ഞ് വിശ്വസി പ്പിക്കുകയായിരുന്നു. മരണ ശേഷം സ്വത്തി നായി വഴക്കിട്ടപ്പോഴാണ് മകളുടേത് കൊലപാതകമാണെന്ന് ഉറപ്പി ച്ചതെന്നും വിജയസേനന്‍ മൊഴി നല്‍കി. ഉത്രയെ കടിച്ച പാമ്പിനെ കൊന്നത് താനാണെന്ന് സഹോദരന്‍ വിഷുവും കോടതിയോട് പറ ഞ്ഞു.


അഞ്ചലില്‍ ഏറം വിഷുവിൽ ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസിൽ ഉത്രയുടെ ബന്ധു ക്കളുടെ പ്രാഥമിക വിസ്താരം പൂര്‍ത്തിയാക്കി. ഉത്രയുടെ അച്ഛന്‍ വിജയസേനനെയും സഹോദരന്‍ വിഷുവിനെയുമാണ് കഴിഞ്ഞ ദിവസം വിസ്തരിച്ചത്. പ്രതി സൂരജിനെ ഇന്ന് നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്ര കഴിഞ്ഞ മേയിലാണ് കൊല്ലപ്പെടുന്നത്. സ്ത്രീധനം നഷ്ടമാക്കാതെ ഭിന്നശേഷി ക്കാരിയായ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തി യിരുന്നത്. സൂരജിന്റെ അച്ഛനും അമ്മയും സഹോദരിയും പ്രതിയാ യിട്ടുള്ള ഗാര്‍ഹിക പീഡന കേസിന്റെ കുറ്റപത്രം കൊല്ലം റൂറല്‍‌ ജില്ലാ ക്രൈംബ്രാഞ്ച് തയ്യാറാക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button