സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നു ; പ്രതികരണവുമായി ബിഗ് ബോസ് താരം സൂര്യ
കൊച്ചി: ജനപ്രീയ ടെലിവിഷന്‍ പരിപാടിയായിരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3 ലെ താരമായിരുന്നു സൂര്യ. താരം ബിഗ് ബോസില്‍ വന്നത് മുതല്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. കൂടുതലും കേട്ടിരിക്കുന്നത് നടന്‍ മണിക്കുട്ടനുമായി പ്രണയം എന്ന നിലയിലായിരുന്നു. സീസണ്‍ കഴിഞ്ഞാല്‍ ഇരുവരും വിവാഹിതരാകും എന്നുള്ള ഗോസിപ്പുകളും നടന്നിട്ടുണ്ട്.
അത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വന്ന ഒരു യൂട്യൂബ് വീഡിയോയ്‌ക്കെതിരെ അതി രൂക്ഷമായി വിമര്‍ശിക്കുകയാണ് സൂര്യ. സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയുന്നതും ഈ വിഷയമാണ്. ലോക്ഡൗണ്‍ നിബന്ധനകാരണം പെട്ടന്നായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3 യുടെ സംപ്രേഷണം നിര്‍ത്തിയത്. ഫൈനല്‍ റൗണ്ട് മാത്രം ശേഷിക്കയാണ് പരിപാടി നിര്‍ത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം പരിപാടിയുടെ ഫൈനല്‍ ചെന്നൈയില്‍ വച്ച് നടന്നിരുന്നു.
ഫൈനലിന് മുന്നേ പരിപാടിയില്‍ നിന്നും പുറത്തായ സൂര്യ ഉള്‍പ്പെടെ പലരും പരിപാടി കാണാന്‍ പോകുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ചും സൂര്യയെ മോശമായ രീതിയില്‍ കളിയാക്കുന്നതും വിമര്‍ശിക്കുന്നതുമായിരുന്നു ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ അതേസമയം ഈ വീഡിയോയ്ക്ക് നേരെ ‘എന്നെക്കൊണ്ട് നിങ്ങള്‍ക്ക് കഞ്ഞികുടിക്കാന്‍ വക കിട്ടുന്നെങ്കില്‍ സന്തോഷമേയുള്ളൂ’ എന്ന രീതിയില്‍ സൂര്യ സമൂഹമാധ്യമങ്ങള്‍ വഴി പ്രതികരിച്ചിരിക്കുന്നത്. സൂര്യയുടെ പ്രതികരണത്തിന് പിന്നാലെ പലരും കമന്റുമായി വന്നിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസണ്‍ 3 ഫൈനലില്‍ എത്തിയിരിക്കുന്നത് മണിക്കുട്ടന്‍, ഡിംപല്‍ ബാല്‍, അനൂപ് കൃഷ്ണന്‍, ഋതുമന്ത്ര, റംസാന്‍, സായി വിഷ്ണു, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ് എന്നിവരാണ്. പരിപാടിയുടെ ഫൈനല്‍ കഴിഞ്ഞെങ്കിലും ഓഗസ്റ്റ് ഒന്നാം തീയതി ടെലിവിഷനില്‍ പരിപാടി സംപ്രേഷണം ചെയ്യുന്നത് വരെ വിജയി ആരാണെന്ന് അറിയാന്‍ സാധിക്കില്ല.