Kerala NewsLatest News

സര്‍ക്കാര്‍ ഉത്തരവ് പോലെയെങ്കില്‍ ചെരുപ്പ് വാങ്ങാന്‍ വീണ്ടും കല്യാണം കഴിക്കേണ്ടി വരും; ശ്രീജിത്ത് പണിക്കര്‍

കോവിഡ് വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. എന്നാല്‍ നിയന്ത്രണങ്ങളില്‍ വ്യക്തത വരുത്തി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. മെയ് 31ന്റെ ഉത്തരവ് പ്രകാരം കല്യാണക്കുറി ഉണ്ടെങ്കില്‍ മാത്രമേ തുണിക്കട, സ്വര്‍ണ്ണക്കട, ചെരുപ്പ്കട എന്നിവിടങ്ങളില്‍ പ്രവേശനം അനുവദിക്കൂ. മറ്റുള്ളവര്‍ക്ക് ഹോം ഡെലിവറി മാത്രം അനുവദനീയമാണ്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമ്‌ബോള്‍ അതിന്റ പ്രാധാന്യം മനസ്സിലാക്കണമെന്ന തരത്തിലുള്ള പ്രതികരണമാണ് ശ്രീജിത്ത് പണിക്കര്‍ തന്റെ ഫേയ്സ്ബുക്ക് കുറിപ്പിലൂടെ ഉന്നയിച്ചത്. ചില പ്രായോഗിക സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ശ്രീജിത്ത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയത്. സവാളയോ ഉരുളക്കിഴങ്ങോ അരിയോ പയറോ വാങ്ങുന്നത് പോലെയല്ല ആഭരണവും, തുണിയും, ചെരുപ്പും വാങ്ങുന്നതെന്നും തുറക്കാത്ത പ്രസ്സ് തുറന്ന് കല്യാണക്കുറി ഒക്കെ അടിപ്പിക്കേണ്ട സാഹചര്യമാണെന്നും ശ്രീജിത്ത് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മെയ് 31ന്റെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കല്യാണക്കുറി ഉണ്ടെങ്കില്‍ മാത്രമേ തുണിക്കട, സ്വര്‍ണ്ണക്കട, ചെരുപ്പ്കട എന്നിവിടങ്ങളില്‍ പ്രവേശനം അനുവദിക്കൂ. മറ്റുള്ളവര്‍ക്ക് ഹോം ഡെലിവറി മാത്രം അനുവദനീയം.

ചില പ്രായോഗിക സാഹചര്യങ്ങള്‍

[1] തുണിക്കടയിലേക്ക് പ്രവേശിക്കുമ്‌ബോള്‍ വാതില്‍ക്കല്‍ മിസ്റ്റര്‍ പോഞ്ഞിക്കര: ‘കല്യാണക്കുറി കാണിച്ചിട്ട് കേറിയാല്‍ മതി സാറേ. സാറേന്ന് തന്നെയല്ലേ താന്‍ കേട്ടത്?’

[2] സ്വര്‍ണ്ണക്കടയിലേക്ക് ഒരു ഹോം ഡെലിവറി ഓര്‍ഡര്‍:
‘ഹലോ, യുധിഷ്ടിര ജുവലറിയല്ലേ? എനിക്ക് അഞ്ചു പവന്റെ ഒരു നെക്ക്‌ലേസ് വേണം.’ ‘ഏത് മോഡല്‍ ആണു മാഡം വേണ്ടത്?’
‘ആ. ഏതെങ്കിലും ഒരെണ്ണം എടുത്തോ. എന്റെ അഡ്രസ്.’

http://
[3] തുണിക്കടയിലേക്ക് ഒരു ഹോം ഡെലിവറി ഓര്‍ഡര്‍:
‘ഹലോ, വിവാഹ് മോചന സില്‍ക്‌സ് അല്ലേ? എനിക്ക് 42 സൈസില്‍ ഒരു ഹാഫ് സ്ലീവ് സ്ലിം ഷര്‍ട്ട് വേണം.’ ‘ഏത് വേണം സര്‍?’

‘ലൂയി ഫിലിപ്പിന്റെ ഏതേലും ഒരെണ്ണം എടുത്തോ. മഞ്ഞയില്‍ നീല വരയുള്ളത് കിട്ടുമെങ്കില്‍ സന്തോഷം. എന്റെ അഡ്രസ്.’

[4] ചെരുപ്പ്കടയിലേക്ക് ഒരു ഹോം ഡെലിവറി ഓര്‍ഡര്‍:
‘ഹലോ, മഹേഷാണ്. പ്രതികാരം ചെയ്യാനായി 9ന്റെ സൈസിലെ ഒരു ജോഡി ബാറ്റാ ചെരുപ്പ് വേണം.’ ‘ഏത് മോഡല്‍ ആണ് സര്‍ വേണ്ടത്?’
‘അതൊന്നും അറിയില്ല. തനിക്ക് ഇഷ്ടമുള്ള ഏതേലും പൊതിഞ്ഞെടുത്തോ. എന്റെ അഡ്രസ്.’

പ്രിയപ്പെട്ട ഏമാന്മാരേ, സവാളയോ ഉരുളക്കിഴങ്ങോ അരിയോ പയറോ വാങ്ങുന്നത് പോലെയല്ല ആഭരണവും, തുണിയും, ചെരുപ്പും വാങ്ങുന്നത്. അതും ആകെ ഇരുപത് പേരെ പങ്കെടുപ്പിക്കാവുന്ന ചടങ്ങില്‍ തുറക്കാത്ത പ്രസ്സ് തുറന്ന് കല്യാണക്കുറി ഒക്കെ അടിപ്പിക്കേണ്ട സാഹചര്യം! കല്യാണത്തിനു മാത്രം ആവശ്യമായ കാര്യങ്ങളല്ല തുണിയും ചെരുപ്പും മറ്റും. വീട്ടില്‍ വെച്ച് ഇട്ടിരിക്കുന്ന ചെരുപ്പ് പൊട്ടിയാല്‍ പുതിയ ജോഡി വാങ്ങുന്നതിനായി മാത്രം കല്യാണം ഒക്കെ കഴിക്കാന്‍ പറ്റുമോ? അല്ലെങ്കില്‍ തന്നെ, അതിനു ഭാര്യ സമ്മതിക്കുമോ?

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button