കൊളംബോ: ശ്രീലങ്കയ്ക്കെതിരായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. നായകനായ ശിഖര്‍ ധവാന്റെ ഓപ്പണിംഗോടെ തുടക്കം കുറിച്ച മത്സരത്തില്‍ നായകന് അര്‍ധസെഞ്ച്വറി തന്നെ സ്വന്തമാക്കി. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ 263 റണ്‍സിന്റെ ചേസ് പൂര്‍ണമാകുമ്പോള്‍ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് പൃഥ്വി ‘ഷോ’യുടെ തകര്‍പ്പന്‍ പ്രകടനമാണ്. കളിച്ചവരെല്ലാം സ്റ്റേഡിയത്തെ ആവേശത്തിലാക്കി.
ഇന്ത്യ-ശ്രീലങ്ക പരമ്പരയില്‍ 3 വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണുള്ളത്. പുതുമുഖങ്ങളുമായി കളിക്കിറങ്ങിയ ഇന്ത്യ് ഏഴു വിക്കറ്റിനാണ് ശ്രീലങ്കയെ തോല്‍പ്പിച്ചത്.86 റണ്‍സുമായി പുറത്താകാതെ നിന്ന ശിഖര്‍ ധവാന് മൂന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളുമായി ഇന്ത്യയെ അനായാസം വിജയത്തിലേക്ക് നയിച്ചു.
ഓപ്പണിങ് വിക്കറ്റില്‍ പൃഥ്വി ഷാ ധവാന് സഖ്യം 33 പന്തില്‍ 58 റണ്‍സും രണ്ടാം വിക്കറ്റില്‍ ഇഷാന് കിഷന് ധവാന് സഖ്യം 74 പന്തില്‍ 85 റണ്‍സും, മൂന്നാം വിക്കറ്റില്‍ മനീഷ് പാണ്ഡെ ധവാന് സഖ്യം 85 പന്തില്‍ 72 റണ്‍സും പിരിയാത്ത നാലാം വിക്കറ്റില്‍ സൂര്യകുമാര്‍ ധവാന് സഖ്യം 36 പന്തില്‍ 48 റണ്‍സും കൂട്ടിച്ചേര്‍ത്തു.
61 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതമാണ് ധവാന് അര്‍ധസെഞ്ചുറി കടന്നത്.
ഏകദിനത്തില്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന ആറാമത്തെ താരമാണ് ധവാന്. 40 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 26 റണ്‍സുമായി മനീഷ് പാണ്ഡെ പുറത്തായെങ്കിലും പിരിയാത്ത അഞ്ചാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവിനെ കൂട്ടുപിടിച്ച് ധവാന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. അതേസമയം ശ്രീലങ്കയില്‍ ഒരാള്‍ പോലും അര്‍ധസെഞ്ചുറി നേടിയില്ല. എങ്കിലും ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്ക സ്വന്തമാക്കുന്ന ഉയര്‍ന്ന സ്കോറാണ് 262 റണ്‍സ്.