ബഷീറിന്റെ ദുരൂഹ മരണം, സിസിടി ദൃശ്യങ്ങള്‍ വേണമെന്ന് ശ്രീറാം വെങ്കിട്ടരാമൻ, കേസിലെ മുഖ്യതെളിവ് നൽകുന്നതിനെ എതിർത്ത് പ്രോസിക്യൂഷൻ.

തിരുവനന്തപുരം / സിറാജ് ദിനപത്രത്തിന്റെ തിരുവനതപുരം ലേഖകൻ കെഎം ബഷീര്‍ വാഹന അപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസ് മുഖ്യ തെളിവായി നല്‍കിയ സിസിടി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കുന്നതിനെ കർശനമായി എതിർത്ത് പ്രോസിക്യൂഷൻ. കേസിൽ തെളിവായി പോലീസ് നൽകിയ 2 സിഡികളുടെ പകർപ്പ് വേണമെന്നാണ് ശ്രീറാം ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം ഈ തെളിവുകൾ ഹാജരാക്കണമെന്ന് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിക്കുകയും ഉണ്ടായി. ദൃശ്യങ്ങള്‍ നേരിട്ട് പ്രതിക്ക് നല്‍കാനുള്ള നിയമസാധുതയില്ലെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കിയിരുന്നതാണ്. കേസിനെ അട്ടിമറിക്കാനും തനിക്കെങ്ങനെയും രക്ഷപെടാനുള്ള പഴുതുകൾ ഒരുക്കാനും ആണ് കേസുമായി ബന്ധപ്പെട്ട മുഖ്യ തെളിവുകൾ പ്രതി ആവശ്യപ്പെടുന്നതെന്നാണ് മനസിലാക്കേണ്ടത്.
ദൃശ്യങ്ങള്‍ നല്കുന്ന കാര്യത്തില്‍ ഡിസംബര്‍ 30ന് കോടതി അന്തിമവിധി പുറപ്പെടുവിക്കാനിരിക്കുകയാണ്. കവടിയാര്‍-മ്യൂസിയം റോഡിലെ ദൃശ്യങ്ങളാണ് ശ്രീറാമിന് പരിശോധനയ്ക്കായി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നത്. കേസില്‍ നേരത്തെ മൂന്ന് തവണ ഹാജരാകാതിരുന്ന ശ്രീറാം വെങ്കിട്ടരാമൻ കോടതി അന്ത്യശാസനം നല്‍കിയതിന് ശേഷം കോടതിയില്‍ എത്തി കുറ്റപത്രം വായിച്ച് കേൾക്കുകയായിരുന്നു. തുടർന്ന് ശ്രീറാമിന് കോടതി ജാമ്യം അനുവദിക്കുന്നത്.