Editor's ChoiceLatest NewsNationalNews

സൃഷ്ടി ഗോസ്വാമി ഉത്തരാഖണ്ഡിൽ ഒരു നാൾ മുഖ്യ മന്ത്രിയായി.

ഹരിദ്വാർ / ദേശീയ പെൺകുട്ടി ദിനത്തിൽ ഒരുദിവസത്തേക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി 20കാരി. ഹരിദ്വാർ സ്വദേശിനിയായ സൃഷ്ടി ഗോസ്വാമിയാണ് ഞായറാഴ്ച ഒരു ദിവസത്തേക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായത്.

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ സംഭവത്തിനാണ് സംസ്ഥാനം ഇന്ന് സാക്ഷ്യം വഹിച്ചത്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികൾ അവലോകനം ചെയ്ത യോഗത്തിൽ സൃഷ്ടി ഗോസ്വാമി പങ്കെടുത്തു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും യോഗത്തിൽ പങ്കെടുക്കുകയുണ്ടായി.

ബി.എസ്.സി അഗ്രികൾച്ചർ വിദ്യാർത്ഥിയായി റൂർക്കിയിൽ പഠിച്ചു വരുന്ന സൃഷ്ടി ഗോസ്വാമി. ഒരു ദിവസം മുഖ്യമന്ത്രിയാകാൻ അവസരം തന്നതിന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനോട് സൃഷ്ടി ഗോസ്വാമി നന്ദി പറഞ്ഞു. ദേശീയ പെൺകുട്ടി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. ദേശീയ പെൺകുട്ടി ദിനമായി കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം എല്ലാ വർഷവും ജനുവരി 24 നാണ്‌ ആചരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button