സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു, മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്, മികച്ച നടി കനി കുസൃതി, ലിജോ ജോസ് പല്ലിശ്ശേരി മികച്ച സംവിധായകൻ.

തിരുവനന്തപുരം:
അമ്പതാമത് സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന മാധ്യമ സമ്മേളനത്തിൽ മന്ത്രി എ കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച ചിത്രമായി റഹ്മാൻ ബ്രദേഴ്സ് (ഷിനോസ് റഹ്മാനും സഹോദരന്‍ സജാസ്
റഹ്മാനും )സംവിധാനം ചെയ്ത വാസന്തി തിരഞ്ഞെടുക്കപ്പെട്ടു. സുരാജ് വെഞ്ഞാറമൂടാണ് മികച്ച നടൻ.ആൻഡ്രോയ്ഡ്’ കുഞ്ഞപ്പൻ , വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിയെ മികച്ച നടിയായും തിരഞ്ഞെടുത്തു.
ജലിക്കെട്ടിലൂടെ ലിജോ ജോസ് പല്ലശ്ശേരി മികച്ച സംവിധായകനായി. കുംബളങ്ങി നൈറ്റ്സിലെ അഭിനയത്തിന് ഫഹദ് ഫാസിലിനെ മികച്ച സ്വഭാവ നടനായും വാസന്തിയിലെ അഭിനയത്തിന് സ്വാസികയെ സ്വഭാവ നടിയായും തിരഞ്ഞെടുത്തു.
മനോജ് കാന സംധിധാനം ചെയ്‌ത കെഞ്ചിറയാണ് മികച്ച രണ്ടാമത്തെ ചിത്രം.മികച്ച തിരക്കഥാകൃത്ത്: – റഹ്മാന്‍ ബ്രദേഴ്‌സ്.മികച്ച നവാഗത സംവിധായകന്‍: രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍)നജീം അർഷാദാണ് മികച്ച ഗായകൻ(കെട്ടിയോളാണെൻ്റെ മാലാഖ) ഗായിക: മധുശ്രീ നാരായണൻ (കോളാമ്പി),
മികച്ച സംഗീത സംവിധായകന്‍: സുഷിന്‍ ശ്യാം (കുംബളങ്ങി നൈറ്റ്സ്).കുട്ടികളുടെ ചിത്രം: നാനി.ബാലതാരം (ആണ്‍): ബാസുദേവ്,
ബാലതാരം (പെണ്‍): കാതറിന്‍.
ചിത്രസംയോജകന്‍: കിരണ്‍ ദാസ് (ഇഷ്‌ക്).
പ്രതാപ് വി നായരാണ് മികച്ച ഛായാഗ്രാഹകന്‍.
നടന്‍ വിനീത് രാധകൃഷ്ണന്‍ ലൂസിഫര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലൂടെ ഡബ്ബിങ് ആര്ടിസ്റ്റിനുള്ള പുരസ്‌കാരം നേടി.മികച്ച ശബ്ദമിശ്രണം: കണ്ണന്‍ ഗണപതി.മൂത്തോനിലെ അഭിനയത്തിന് നിവന്‍ പോളിയും ഹെലനിലെ അഭിനയത്തിന് അന്നബെന്നും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം കരസ്ഥമാക്കി.കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്.ഫഹദ്, നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ നിര്മാതാക്കള്‍ക്കുള്ള പുരസ്‌കാരം നേടി.മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം (ബിപിന്‍ ചന്ദ്രന്‍). പ്രത്യേക ജൂറി അവാര്‍ഡ്: സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍-മരയ്ക്കാന്‍ അറബിക്കടലിന്റെ സിംഹം.
സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി മെമ്പര്‍ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങള്‍.
119 സിനിമകളാണ് അവാര്‍ഡിന്റെ പരിഗണനയ്ക്കായി എത്തിയത്. ഇതില്‍ അഞ്ചെണ്ണം കുട്ടികള്‍ക്കായുള്ള ചിത്രങ്ങളാണ്. 50 ശതമാനത്തിലധികം എന്‍ട്രികള്‍ നവാഗത സംവിധായകരുടേതാണ്. ഇത് ചലച്ചിത്രമേഖലയ്ക്ക് വലിയ പ്രതീക്ഷ ഉളവാക്കുന്നതെന്നാണ് മന്ത്രി പറഞ്ഞു. 71 സിനിമകളാണ് നവാഗത സംവിധിയാകരുടേതായി പുരസ്‌കാരത്തിന്റെ പരിഗണനയ്ക്കായി വന്നത്.
