CinemaKerala NewsLatest NewsLocal NewsMovie

സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍, മലയാളത്തിൽ ഓണ്‍ലൈന്‍ സിനിമാ റിലീസിന് തുടക്കം.

മലയാളത്തിൽ ഓണ്‍ലൈന്‍ സിനിമാ റിലീസിന് തുടക്കമായി. വിജയ് ബാബു ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ നിര്‍മ്മിച്ച്‌ നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. വ്യാഴാഴ്ച 12 മണിയോടെയാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. ബോളിവുഡ് താരം അതിഥി റാവു, സിദ്ദിഖ്, ഹരീഷ് കണാരൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സൂഫിയുടേയും അയാളെ പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടിയുടേയും കഥയാണ് സൂഫിയും സുജാതയും പറയുന്നത്.


സൂഫിയും സുജാതയും ഓണ്‍ലൈൻ റിലീസിന് തീരുമാനിച്ചതിനെ തുടർന്ന്, തിയേറ്റര്‍ ഉടമകള്‍ ശക്തമായ പ്രതിഷേധം ഉന്നയിച്ചിരുന്നു.
ലോക്ക്ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈൻ റിലീസ് അല്ലാതെ മറ്റ് വഴിയില്ലെന്ന നിലപാടില്‍ ഉറച്ച നിലപാടെടുക്കുകയായിരുന്നു നിര്‍മ്മാതാവ് വിജയ് ബാബു. ആമസോണ്‍ പ്രൈം റിലീസിന് തൊട്ടുപിറകെ സൂഫിയും സുജാതയും സിനിമയുടെ വ്യാജപതിപ്പും പുറത്തുവന്നു. ടെലിഗ്രാമിലും ടൊറന്‍റ് സൈറ്റുകളിലുമാണ് വ്യാജപതിപ്പ് തൊട്ടുപിറകെ പ്രചരിപ്പിച്ചു വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button