CovidLatest NewsNational

കോ​വി​ഡ് ന​ഷ്ട​പ​രി​ഹാ​രo ; ഏ​കീ​കൃ​ത സം​വി​ധാ​നം കൊ​ണ്ടു​വ​ര​ണ​മെന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് രോഗം ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പുനഃ പ​രി​ശോ​ധന നടത്തണമെന്ന് സു​പ്രീംകോ​ട​തി. ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ഇ​തി​നാ​യി ദേ​ശീ​യ ത​ല​ത്തി​ല്‍ ഏ​കീ​കൃ​ത സം​വി​ധാ​നം കൊ​ണ്ടു​വ​ര​ണ​മെ​ന്നും സുപ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു.

മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പേ​രി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് അ​നു​കൂ​ല്യം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്നും കോ​ട​തി മുന്നറിയിപ്പ് നല്‍കി . കോ​വി​ഡിന് ഇരയായി മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് നാ​ല് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ല്‍​പ​ര്യ​ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീംകോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം.

അ​തേ​സ​മ​യം, ഇവര്‍ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നാ​കി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര നി​ല​പാ​ട്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ചെ​ല​വ് വ​ര്‍​ധി​ക്കു​ക​യും നി​കു​തി വ​രു​മാ​നം കു​റ​യു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നാ​കി​ല്ലെ​ന്നും ന​യ​പ​ര​മാ​യ വി​ഷ​യ​മാ​യ​തി​നാ​ല്‍ കോ​ട​തി ഇ​ട​പെ​ട​രു​തെ​ന്നും കേ​ന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button