സുപ്രീം കോടതിയിൽ സർക്കാരിന് കനത്ത തിരിച്ചടി, പെരിയ ഇരട്ട കോല കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി.

ന്യൂഡൽഹി / കേരള സർക്കാരിന് കനത്ത തിരിച്ചടി നൽകി കൊണ്ട് പെരിയ ഇരട്ട കോല കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതിയുടെ നിർണ്ണായക ഉത്തരവ്. സി ബി ഐ അന്വേഷ ണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സർക്കാരിന്റെ ഹർജി കോടതി തളളി. കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സി ബി ഐ സുപ്രീംകോടതിയെ പരാതി അറിയിച്ചതിന് പിന്നാലെയാണ് കോടതി ഉത്തരവ് ഉണ്ടായത്. ബന്ധപ്പെട്ട രേഖകൾ ഇല്ലാത്തതിനാൽ കേസ് അന്വേഷിക്കാനാകുന്നില്ലെന്നാണ് സി ബി ഐ കോടതിയെ അറിയിച്ചത്. എസ് പിയോടും ഡി വൈ എസ് പിയോടും ആവശ്യപ്പെട്ടിട്ടും പെരിയ ഇരട്ടക്കൊലക്കേസിന്റെ രേഖകൾ നൽകി യില്ല. കേസിൽ സർക്കാർ ഇടപെടലിനെതിരായി കോടതി ഇടപെടണ മെന്നായിരുന്നു സി ബി ഐ സുപ്രീം കോടതിയിൽ ആവശ്യം ഉന്നയി ച്ചത്.
കോടതി വിധി ആശ്വാസമാണെന്നും സർക്കാരിന് തിരിച്ചടി കിട്ടിയതി ൽ സന്തോഷമുണ്ടെന്നും ശരത് ലാലിന്റേയും കൃപേഷിന്റേയും കുടുംബം പ്രതികരിച്ചു. സി ബി ഐ അന്വേഷണത്തിന് എതിരെയാ യിരുന്നു സർക്കാർ ഹർജി സമർപ്പിച്ചിരുന്നത്. നേരത്തേ കേരള ഹൈ ക്കോടതി സംസ്ഥാന സർക്കാരിന്റെ ഹർജി തളളിയിരുന്നു. അത് ശരിവച്ചുകൊണ്ടാണ് സുപ്രീകോടതിയുടെ ഉത്തരവ് ഇപ്പോൾ വന്നിരിക്കുന്നത്. കോടതി ഉത്തരവ് അനുസരിച്ച് പെരിയകേസിന്റെ ഫയലുകൾ ഉടൻ കൈമാറുന്നതിന്റെ ഉത്തരവാദിത്വം പോലീസിനെ ക്കാളേറെ ഇപ്പോൾ സർക്കാരിനായി. പെരിയ കേസുമായി ബന്ധപ്പെട്ട് ഒന്നര മണിക്കൂർ സമയം നീണ്ട വാദപ്രതിവാദത്തിനു ശേഷമാണ് വിശദമായ വിധി പ്രസ്‌താവം ജസ്റ്റിസ് നാഗേശ്വർ റാവുവിന്റെ അദ്ധ്യക്ഷതയിലുളള ബെഞ്ച് നടത്തുന്നത്. കേസ് സി ബി ഐയ്‌ക്ക് കൈമാറിയതുകൊണ്ട് പൊലീസിന്റെ ആത്മവീര്യം ഇല്ലാതാകു ന്നില്ലെന്ന് കൂടി കോടതി നിരീക്ഷിക്കുകയുണ്ടായി. കേസിന്റെ മെരിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. എത്രയും പെട്ടെന്ന് സി ബി ഐയ്ക്ക് പൊലീസ് കേസുമായി ബന്ധപ്പെട്ട കേസ് ഡയറി അടക്കമുളള രേഖകൾ കൈമാറണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കൾ നൽകിയ ഹർജി യിലാണ് കേരള ഹൈക്കോടതി കേസ് സി ബി ഐക്ക് വിടുന്നത്. 2019 ഫെബ്രുവരി 17 നാണ് കാസർകോട് കല്യോട്ട് വച്ച് ബൈക്കിൽ സഞ്ചരി ക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെ യും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്. കേസിന്റെ പ്രതികൾ എല്ലാവരും സി പി എം കാരായിരുന്നതിനാൽ കേസ് അന്വേഷണം നിർവീര്യമാക്കാൻ തുടക്കം മുതൽ സർക്കാർ ഇടപെടൽ ഉണ്ടാവുക യായിരുന്നു. കേരള ഹൈക്കോടതിയിലും സി ബി ഐ അന്വേഷണത്തെ സർക്കാർ എതിർക്കുകയായിരുന്നു. കേസ് അന്വേഷണത്തിന് സി ബി ഐ വരാതിരിക്കാൻ മാത്രം പിണറായി സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങളാണ് ജനത്തിന്റെ പൊതു പണം ദുരുപയോഗം ചെയ്തത്.