CrimeKerala NewsLatest NewsLocal NewsNationalNews

സ്വർണക്കടത്തിനൊപ്പം, ഡിജിറ്റൽ കോഴയും, കൺസൾട്ടൻസി കരാർ കിട്ടാൻ കമ്പനികൾ തമ്മിൽ ഉന്തും, തള്ളും ആയിരുന്നു.

ഒരു വശത്ത് സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട സംഭവങ്ങൾ അരങ്ങു തകരുമ്പോൾ, മറുവശത്ത് കൺസൾട്ടൻസി കരാറുകൾ കിട്ടാനായി, ഡിജിറ്റൽ കോഴയുമായി, കമ്പനികൾ ഉന്തും തള്ളും നടത്തുകയായിരുന്നു എന്നതിന്റെ വിവരങ്ങൾ പുറത്ത് വരുന്നു. കാലം മാറി, നോട്ട് കെട്ടുകൾ കോഴയായി കൊടുക്കുന്നത് കടംകഥയായി. എല്ലാവർക്കും താല്പര്യവും, സെയ്‌ഫും താല്പര്യവും, ഡിജിറ്റൽ കോഴയോടാണ്.
കൈമാറുന്ന തുകയുടെ കണക്ക് അക്കൗട്ടിൽ വരില്ല. കണക്കിൽപെടുമെന്ന ഭയം വേണ്ട. സംഭവം പുറത്തറിഞ്ഞാൽ പിടിക്കപെടുമെന്ന ഭയവും വേണ്ട. കേരളത്തിന്റെ വിവിധ മേഖലകളിൽ കൺസൾട്ടൻസി കരാർ എടുക്കുന്ന കമ്പനികൾ തമ്മിൽ ഉന്തും, തള്ളും നടത്തുകയായിരുന്നു. വരുന്ന വർക്കെല്ലാം കരാർ വേണം. കരാർ ഏതും ഒടുക്കത്തേ കളിയിലൂടെയായാലും അവർ നേടിയെടുത്തിരിക്കും. കാരണം അവരുടെ കൈയ്യിൽ
ക്രെഡിറ്റ് കാർഡുകളും, ഗിഫ്റ്റ് കാർഡുകളുമായി ഡിജിറ്റൽ കോഴ റെഡിയാണ്. ആരെയും സ്വാധീനിക്കാനും, കൈവെള്ളയിൽ ആക്കാനും
ഇതിനെ കവച്ചു വെക്കുന്ന മറ്റൊരു മരുന്നില്ല. വാങ്ങുന്നതിൽ ഭയം വേണ്ട, ഉപയോഗിക്കുന്നതിൽ ഭയം വേണ്ട, എന്നൊക്കെയാണ് പറഞ്ഞു ഫലിപ്പിക്കുന്നത്.
വിവാദമായ വിമാനത്താവളത്തിലെ സ്വർണക്കടത്ത് പിടികൂടിയതിന് പിറകെയാണ് ഭരണ സിരാകേന്ദ്രമായ തിരുവന്തപുരം കേന്ദ്രീകരിച്ചു നടന്നു വരുന്ന ഡിജിറ്റൽ കോഴയെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി യുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി ഉൾപ്പെടെയുള്ള വരാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിൽ ഉള്ളത്. സർക്കാരിന്റെ വമ്പൻ കൺസൾട്ടൻസി കരാറുകൾ ലഭിക്കാൻ അന്താരാഷ്ട്ര കമ്പനികൾ ഉന്നത ഉദ്യോഗസ്ഥരെയും, രാഷ്ട്രീയപ്രമുഖരെയും വിദേശത്ത് കുടുംബസമേതം അടിച്ചു പൊളിക്കാൻ പത്ത് ലക്ഷം രൂപയുടെ വരെയുള്ള ഗിഫ്റ്റ് കാർഡുകളും, ക്രെഡിറ്റ് കാർഡുകളും സമ്മാനിച്ച് വരുതിയിലാക്കിവരുന്ന സംഭവം കേന്ദ്രരഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുകയാണ്.
പണമായി നൽകുന്ന കമ്മിഷനും കൈക്കൂലിക്കും പകരക്കാരനായാണ് ഡിജിറ്റൽ കോഴയുടെ വരവ് ഉണ്ടായിരിക്കുന്നത്. പർച്ചേസിന് ഗിഫ്‌റ്റ് കാർഡുകളും, പണം പിൻവലിക്കാൻ ക്രെഡിറ്റ് കാർഡുകളും, സെക്രട്ടേറിയറ്റിലെ ഉന്നതരെത്തേടി എത്തുകയാണ്. ഇവ വിമാനത്താവളങ്ങളിൽ സൗജന്യമായി ഉപയോഗിക്കാം. ഒരിക്കൽ സ്വീകരിക്കുന്നതോടെ ഉദ്യോഗസ്ഥർ കമ്പനിയുടെ അടിമയായി മാറുന്നു എന്നതാണ് പ്രത്യേകം എടുത്തു പറയേണ്ട വസ്തുത. ചില ഉദ്യോഗസ്ഥ പ്രമുഖരുടെയും, ചില രാഷ്ട്രീയപ്രമുഖരുടെയും,വിദേശയാത്രകൾക്ക് കമ്പനികൾ ഈ സൗജന്യ സൗകര്യം ഒരുക്കികൊടുക്കുന്നു.
വിദേശത്തുപോവുന്ന ഉദ്യോഗസ്ഥർക്ക് ദിവസച്ചിലവിന് 60 ഡോളറാണ് സർക്കാർ നൽകാറുള്ളത്. ഇതുകൊണ്ട് പർച്ചേസൊന്നും നടക്കില്ല. കൺസൾട്ടൻസികൾ ഇതാണ് മുതലെടുക്കുന്നത്. ഒരുവർഷത്തെ കാലാവധിയും പത്തുലക്ഷം രൂപ വരെ ക്രെഡിറ്റ് ലിമിറ്റുമുള്ള കാർഡുകളാണ് സമ്മാനം. അന്താരാഷ്ട്ര കൺസൾട്ടൻസി കമ്പനികൾക്കെല്ലാം കരാർ നേടാനുള്ള ജീവനക്കാരുടെ ചിലവിനായി എക്സ്‌പെൻസ് അക്കൗണ്ടും അതിന് ബാങ്ക് കാർഡുകളുമുണ്ട്. ഈ കാർഡുകൾ ആണ് ഉദ്യോഗസ്ഥർക്ക് കമ്പനികൾ ഡിജിറ്റൽ കോഴയായി സമ്മാനിക്കുന്നത്.

അഴിമതിക്കേസുകളിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഭാര്യയ്ക്കൊപ്പം ലണ്ടനിൽ പോയപ്പോൾ നടത്തിയ പ്രമാദമായ ഷോപ്പിംഗ് സംബന്ധിച്ച ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് കൺസൾട്ടൻസികളുടെ സമ്മാനക്കഥ ആദ്യം സെക്രട്ടറിയേറ്റിനുള്ളിൽ അങ്ങാടിപ്പാട്ടായി മാറുന്നത്. വിദേശത്ത് നക്ഷത്രഹോട്ടലുകളിൽ താമസം, സഞ്ചാരം, ഭക്ഷണം, സത്കാരം എന്നിവയ്ക്കെല്ലാം ഈ കാർഡുകൾ ഉപയോഗിക്കാം. അടിക്കടി വിദേശയാത്ര നടത്തിയതിന് ആരോപണവിധേയനായ ഉന്നതനും ബഹുരാഷ്ട്ര കമ്പനിയുടെ സമ്മാനകാർഡ് ഉപയോഗിക്കുന്നുണ്ടെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button