CinemaKerala NewsLatest NewsPolitics
ചാണകം എന്ന വിളിയില്‍ അതൃപ്തി ഇല്ല,കേള്‍ക്കുന്നതില്‍ ഭയങ്കര സന്തോഷം; ആ വിളി ഇനിയും തുടരണമെന്ന് സുരേഷ് ഗോപി
കൊച്ചി: ചാണകമെന്ന് വിളിക്കുന്നതില്‍ അഭിമാനം മാത്രമാണ് ഉള്ളതെന്ന് രാജ്യസഭാ എംപി സുരേഷ് ഗോപി. ചാണകം എന്ന വിളിയില്‍ അതൃപ്തി ഇല്ല. കേള്‍ക്കുന്നതില്‍ ഭയങ്കര സന്തോഷമുണ്ട്. ആ വിളി നിര്‍ത്തരുതെന്നും അങ്ങനെതന്നെ വിളിച്ചുകൊള്ളാനും അദ്ദേഹം പറഞ്ഞു.
എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ യാത്രയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. ബിജെപി നേതാവായതിന് പിന്നാലെയാണ് നടന്‍ സുരേഷ് ഗോപിയെ ജനങ്ങള്‍ കളിയാക്കി വിളിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ തനിക്ക് അതില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് താരം പറയുന്നു.