CrimeDeathKerala NewsLatest News
ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി
തിരുവനന്തപുരം: വര്‍ക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദ (60) ആണ് മരിച്ചത്്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് സിദ്ദിഖ് ഷാഹിദയെ കുത്തി കൊലപ്പെടുത്തിയത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സിദ്ദിഖ് പോലീസ് കസ്റ്റഡിയിലാണ്. പോലീസ് സംഭവ സ്ഥലത്തെത്തി ഷാഹിദയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.