സ്വപ്നക്ക് ജയിലിൽ ഭീക്ഷണി, അന്വേഷണം വെള്ളപൂശാനോ ?

കൊച്ചി/ ജയിലില്‍ തനിക്ക് ഭീഷണിയുണ്ടെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പരാതിയില്‍ സത്യമില്ലെന്ന ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് സർക്കാരിനെ വെള്ളപൂശാ നായുള്ളതാണെന്ന് വിലയിരുത്തൽ. സ്വപ്നയുടെ വെളിപ്പെടുത്തലിനു പിറകെ അന്വേഷണം നടത്തിയതായി പറയുന്ന ജയിൽ വകുപ്പ് അഭിഭാഷകൻ എഴുതികൊടുത്തതിൽ ഒപ്പിടുകയായിരുന്നു എന്ന് സ്വപ്ന പറഞ്ഞതായും വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ സ്വപ്‌ന പറഞ്ഞ കാര്യങ്ങളാണ് താന്‍ എഴുതി നല്‍കിയത്. പരാതി യില്‍ കഴമ്പില്ലെന്ന ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ ക്കുറിച്ച് തനിക്കറിയിയില്ലെന്നും ആണ് സ്വപ്നയുടെ അഭിഭാഷകൻ സൂരജ് ഇലഞ്ഞിക്കല്‍ വ്യക്തമാക്കിയിട്ടുള്ളത്.
അട്ടക്കുളങ്ങര ജയിലില്‍ തനിക്ക് ഭീഷണിയുണ്ടെന്ന് സ്വപ്‌ന പറഞ്ഞു വെന്ന് സ്വപ്ന കോടതിയെ അറിയിക്കുകയായിരുന്നു. സ്വര്‍ണക്ക ടത്തിലെ ഉന്നതരുടെ പേരുകള്‍ പറയരുതെന്നാവശ്യപ്പെട്ട് ജയിലില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌ന പറഞ്ഞു വെന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ പരാതിയില്‍ സത്യമില്ലെന്നാണ് ജയില്‍ ഡിഐജി പോഡുമ്‌നനെ ഉണ്ടാക്കിയ അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്. ഡിഐജി നടത്തിയ വിവരശേഖരണത്തിനിടെ അട്ടക്കുളങ്ങര ജയിലില്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് സ്വപ്‌ന പറഞ്ഞത്. അഭിഭാഷകന്‍ തയ്യാറാക്കിയ അപേക്ഷയില്‍ താന്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും അട്ടക്കുളങ്ങര ജയില്‍ എന്ന് അഭിഭാഷകന്‍ തെറ്റായി കേട്ടതാവാം എന്നും സ്വപ്‌ന പറഞ്ഞുവെന്നും അന്വേഷണ റിപ്പോര്‍ട്ടിൽ ഉണ്ടെകിലും, കൊഫെപോസക്കൊപ്പം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സ്വപനയെ ചോദ്യം ചെയ്യാൻ ജയിൽ വകുപ്പ് കോടതിയുടെ അനുമതി തേടിയോ എന്നറിയില്ല.
ഡിഐജി റിപ്പോര്‍ട്ട് ജയില്‍ ജയിൽ മേധാവിക്ക് നൽകിയിട്ടു ണ്ടെന്നാണ് പറയുന്നത്. ആരോപണത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് ജയില്‍ ഡിജിപിയുടെ തീരുമാനം. സ്വപ്നയെ പാര്‍പ്പിച്ച മറ്റ് ജയിലുകളിലെയടക്കം കാര്യങ്ങള്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദശിച്ചതായി ജയില്‍ മേധാവി ഋഷിരാജ് സിംഗ് പറഞ്ഞിരിക്കുന്നത്.