BusinessCrimeGulfKerala NewsLatest NewsLocal NewsNews

സ്വപ്നയും, സരിത്തും, സന്ദീപും ഊരാക്കുടുക്കിലേക്ക്, വിചാരണ തീരും വരെ ഉള്ളിൽ കിടക്കേണ്ടി വരും.

തിരുവന്തപുരത്തെ യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ വിചാരണ തീരും വരെ ഉള്ളിൽ കിടക്കേണ്ടി വരും. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തില്‍ എന്‍ഐഎ നിലവില്‍ നാല് പേരെയാണ് പ്രതി ചേര്‍ത്തത്. സരിത് ആണ് ഒന്നാംപ്രതി, രണ്ടാം പ്രതി സ്വപ്ന സുരേഷ്. പാഴ്സല്‍ അയച്ച ഫൈസല്‍ പരീത് മൂന്നാം പ്രതി. നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍. യുഎഇയിലുള്ള ഫൈസല്‍ പരീതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കേസിൽ നേരത്തെ യു.എ.പി.എ ചുമത്തിയിരുന്നു. യു.എ.പി.എ 16, 17, 18 വകുപ്പുകള്‍ ചുമത്തിയതായാണ് എന്‍.ഐ.എ ഹൈക്കോടതിയില്‍ അറിയിച്ചത്. മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി പി ശിവശങ്കറും കേസില്‍ പ്രതിയാകാന്‍ ഉള്ള സാധ്യത തെളിയുകയാണ്. അങ്ങനെയെങ്കിൽ ശിവശങ്കറിനെതിരേയും സമാന വകുപ്പുകള്‍ ചുമത്താനാണ് സാധ്യത ഉള്ളത്. ശിവശങ്കറിനും,അഴിക്കുള്ളിലേക്കുള്ള വാതിലുകൾ തുറക്കപെടുകയാണ്.

യുഎപിഎ ചുമത്തിയതോടെ മുന്‍കൂര്‍ ജാമ്യത്തിനുള്ള വാതിലുകൾ അടയുകയാണ്. യുഎപിഎ ചുമത്തപ്പെടുന്ന ഒരു പ്രതിയെ 180 ദിവസം വരെ റിമാന്‍ഡില്‍ വയ്ക്കാം. ഇതിനിടെ എൻ ഐ എ കുറ്റപത്രം സമര്‍പ്പിച്ചാല്‍ സ്വാഭാവിക ജാമ്യത്തിനുള്ള അവസരവും അതോടെ ഇല്ലാതാവുകയാണ്.
നിലവിലുള്ള സാഹചര്യത്തിൽ സ്വപ്‌നാ സുരേഷിനും സരിത്തിനും സന്ദീപിനുമെതിരെ എത്രയും വേഗം കുറ്റപത്രം നൽകാനാണ് എൻ ഐ എയുടെ നീക്കം. ഇത് ഇവരുടെ പുറത്തുവരവ് നീളുമെന്നതിന് കാരണമാകുമെന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. എൻ ഐ എ ചുമത്തിയിരിക്കുന്ന വകുപ്പുകളുടെ അടിസ്ഥാനത്തിൽ പ്രതികൾക്ക് ജീവപര്യന്തം വരെ കിട്ടാം. വിചാരണക്കാലത്തും അതുകൊണ്ട് തന്നെ ജാമ്യം കിട്ടാനുള്ള സാധ്യതകളും കാണുന്നില്ല. സാധാരണ ക്രിമിനല്‍ കേസുകളില്‍ ആദ്യ റിമാന്‍ഡ് കാലാവധിയായ 14 ദിവസത്തിനുള്ളിൽ മാത്രമാണ് പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതി വിട്ടുകൊടുക്കുക. യുഎപിഎ കേസുകളില്‍ പ്രതികളെ എപ്പോള്‍ വേണമെങ്കിലും അന്വേഷണ സംഘത്തിനു കസ്റ്റഡിയില്‍ വാങ്ങാം എന്നതാണ് പ്രത്യേകത.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസ് കേസും നിലനില്‍ക്കുന്നതിനാല്‍ കള്ളക്കടത്തു നിരോധന നിയമപ്രകാരമുള്ള (കൊഫെപോസ) നടപടികളും നേരിടേണ്ടിവരും. എന്‍ ഐ എ കേസുകൾ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാണ് പരിശോധിക്കുന്നത്. ഐബി, റോ ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി ‌ അന്വേഷണ സംഘം വിപുലീകരിക്കുവാനാണ് ആലോചിക്കിങുന്നത്. ഉന്നതരുടെ ബന്ധവും, യു എ ഇ യുമായി ബന്ധപെട്ട അന്വേഷണങ്ങൾക്കും വേണ്ടി കൂടിയാണിത്. ഇക്കാര്യത്തിൽ, എന്‍ഐഎ കൊച്ചി യൂണിറ്റിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും തീരുമാനം ഉണ്ടാവുക. സംഘത്തിനു രാജ്യാന്തര ബന്ധങ്ങളും ദേശവിരുദ്ധ ലക്ഷ്യങ്ങളും സംശയിക്കുന്നതിനാല്‍ എന്‍ഐഎക്ക് അന്വേഷിക്കാവുന്ന താണെന്നായിരുന്നു വിലയിരുത്തല്‍. എന്‍ഐഎ കേസ് ഏറ്റെടുത്തെങ്കിലും കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം കസ്റ്റംസ് തുടരുന്ന. കസ്റ്റംസ് ആക്‌ട് പ്രകാരം എന്‍ഐഎ ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാന്‍ പാടില്ല.
അന്താരാഷ്ട്ര ബന്ധങ്ങളുള്ള റാക്കറ്റുകളാണ് സ്വര്‍ണക്കടത്തിന് പിന്നിലുള്ളതെന്നാണ് ഇപ്പോഴുള്ള നിഗമനം. ദേശസുരക്ഷയ്ക്ക് സംഘടിത കള്ളക്കടത്ത് ഗുരുതരപ്രത്യാഘാതം ഉണ്ടാക്കിയേക്കാമെന്ന് വിലയിരുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം എന്‍.ഐ.എ.യെ ഏല്‍പിക്കുന്നത്. കസ്റ്റംസിന്റെ അന്വേഷണങ്ങളും, നടപടികളും ഇപ്പോഴുള്ള തുടരുകയും ചെയ്യും.

അതേസമയം, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. മലപ്പുറത്താണ് ഒരാള്‍ പിടിയിലായത്. സ്വര്‍ണക്കടത്തുകാരില്‍ നിന്ന് നേരത്തെ സ്വര്‍ണം കൈപ്പറ്റിയെന്ന് കരുതുന്ന ആളാണ് കസ്റ്റഡിയിലുള്ളത്. സ്വര്‍ണക്കടത്തില്‍ നിക്ഷേപം നടത്തിയ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തേക്കും. അഞ്ച് പേര്‍ നിരീക്ഷണത്തിലുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സ്വര്‍ണക്കടത്തും തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിനൊപ്പം കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. സ്വപ്നയും സന്ദീപും സരിത്തും ഇതിന് മുന്‍പും സ്വര്‍ണം കടത്തിയെന്ന് സൂചനയുണ്ട്. ഈ സ്വര്‍ണം എന്തുചെയ്തു, വേറെ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നേരത്തെയുള്ള സംഭവങ്ങളും അന്വേഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button