സ്വർണക്കടത്തിന് പിന്നിൽ കോൺസുലേറ്റ് ജീവനക്കാർ.
GulfNewsKeralaBusinessCrime

സ്വർണക്കടത്തിന് പിന്നിൽ കോൺസുലേറ്റ് ജീവനക്കാർ.

തിരുവനന്തപുരം വിമാന താവളത്തിൽ യു.എ ഇ കോൺസുലേറ്റ് ഓഫീസിന്റെ പേരിൽ വന്ന ബാഗേജിൽ നിന്ന് 30 കിലോയുടെ സ്വർണ്ണം കസ്റ്റംസ് ആൻഡ് പ്രവന്റീവ് ഡിപ്പാർട്‌മെന്റ് കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കോൺസുലേറ്റ് ഓഫീസിലെ ജീവനക്കാർ. കോൺസുലേറ്റ് ജനറൽ ഓഫീസിലെ കീഴ് ജീവനക്കാരന്റെ പേരിലാണ് സ്വർണ്ണം എത്തിയത്. വീട്ടുപകരണങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം കടത്തിയത്. കോടികളുടെ വില മതിക്കുന്ന സ്വർണ്ണമാണ് പിടി കൂടിയത്. ചാർട്ടേർഡ് വിമാനത്തിലാണ് സ്വർണം എത്തിയത്.

കോൺസുലേറ്റ് ജനറൽ ഓഫീസിലെ താഴെ തട്ടിലെ ജീവനക്കാരാണ് മുതിർന്ന ഉദോഗസ്ഥർ അറിയാതെ സ്വർണ്ണ കടത്തിന് കൂട്ട് നിന്നതെന്നാണ്നിലവിലുള്ള പ്രാഥമിക നിഗമനം. കോൺസുലേറ്റ് ജനറൽ ഓഫീസിന്റെ പേരിലായതിനാൽ ചെക്കിങ് ഉണ്ടാവുകയില്ല എന്ന് കരുതിയായിരുന്നു കള്ളക്കടത്ത്. എന്നാൽ കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരം അനുസരിച്ചാണ് പരിശോധന നടന്നത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വിദേശ കാര്യാ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി നേടിയ ശേഷമായിരുന്നു കസ്റ്റംസ് പരിശോധന നടത്തിയത്. വിയന്ന കൺവെൻഷൻ കരാറനുസരിച്ചു നയതന്ത്ര ഉദ്യോഗസ്ഥരുടെ ബാഗേജുകൾ പരിശോധിക്കാൻ പാടില്ല. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് വിദേശ കാര്യാ മന്ത്രാലയത്തിന്റെ അനുമതി തേടിയത്. യു.എ.ഇ സർക്കാരിനെ അറിയിച്ച ശേഷമാണ് പരിശോധിക്കാനുള്ള അനുമതി കേന്ദ്രം നൽകിയത്. ഇതാദ്യമായാണ് നയതന്ത്ര കാര്യാലയത്തിന്റെ മറവിൽ സ്വർണ്ണ കടത്തു പിടികൂടുന്നത്. കോൺസുലേറ്റ് ഓഫീസിലെ ചില ജീവനക്കാർ ലോബിയുമായി ബാധമുണ്ടെന്നാണ് സംഭവം വിരൽ ചൂണ്ടുന്നത്. ഇവരാണ് കള്ളക്കടത്തിന് കൂട്ടുനിന്നതെന്നാണ് അറിയുന്നത്. രണ്ടു പേരെ കൂടി അന്വേഷിച്ചു വരുകയാണ്.
കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലേക്ക് വരുന്ന വിമാനങ്ങളിൽ സ്വർണ്ണം കടത്തുന്നത് വർധിക്കുകയാണ്. സുരക്ഷാ പരിശോധന കുറവായിരിക്കുമെന്ന ധാരണയിലാണ് കള്ള കടത്തു നടക്കുന്നത്. ചാർട്ടേർഡ് ഫ്ലൈറ്റിൽ ആണ് സ്വർണ്ണം കടത്തുന്നത് പതിവായിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ കർക്കശ പരിശോധന നടത്താൻ കസ്റ്റംസ് എല്ലാ വിമാന താവളങ്ങളിലേക്കും നിർദേശം നൽകിയിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button