Latest NewsNationalNews

ബിജെപിയില്‍ ‘ഗേയും ഹോമോസെക്ഷ്വലുമെന്നും’, പുലിവാല് പിടിച്ച് സ്വാതി

സമൂഹമാധ്യമങ്ങളില്‍ വീണ്ടും പരിഹസിക്കപ്പെട്ട് മാധ്യമപ്രവര്‍ത്തക സ്വാതി ചതുര്‍വേദി.ബിജെപിയെ വിമര്‍ശിക്കാന്‍ സാങ്കല്‍പ്പിക കഥകളുണ്ടാക്കാന്‍ സ്വാതി മിടുക്കിയാണെന്ന് പരക്കെ ആരോപണം ഉയരുന്ന സാഹചര്യത്തിലാണിത്. സ്വയം പ്രഖ്യാപിത ജേണലിസ്റ്റായ സ്വാതി ബിജെപിയെയും പാര്‍ട്ടി പ്രസിഡന്റ് ജെപി നദ്ദയെ ഗേ എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. മഹാരാഷ്ട്ര എംപി രക്ഷ ഖട്‌സെയെ ‘ഹോമോസെക്ഷ്വല്‍’ എന്നാണ് സ്വാതി വിശേഷിപ്പിച്ചത്. ഇരുവരെയും കടന്നാക്രമിച്ചിരിക്കുകയാണ് സ്വാതി.

സത്യത്തില്‍ ഗൂഗിള്‍ ട്രാന്‍സലേറ്റര്‍ നല്‍കിയ പണിയില്‍ പെട്ട് പോയതാണ് സ്വാതി. റാവേര്‍ എന്ന വാക്കിന്റെ അര്‍ഥം സ്വവര്‍ഗാനുരാഗം എന്ന് ഗൂഗിള്‍ ട്രാന്‍സലേറ്ററില്‍ കാണിച്ചതാണ് തുടക്കം. ബിജെപിയുടെ വെബ്‌സൈറ്റില്‍ കൊടുത്ത വാക്കുകള്‍ ഗൂഗിള്‍ ട്രാന്‍സിലേഷന്‍ ഉപയോഗിച്ചാണ് സ്വാതി പരിഭാഷ ചെയ്തിരിക്കുന്നത്. ഗൂഗിള്‍ ട്രാന്‍സിലേഷന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്നത് മിനിമം വിവരമുള്ള എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍, ഈ വിവരം പോലും സ്വാതിക്കില്ലേ എന്ന് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ.

മറ്റുള്ളവര്‍ അധിക്ഷേപകരമായ ട്രോളുകള്‍ ചെയ്യുന്നുവെന്നാരോപിച്ച സ്വാതിക്ക് ഇന്റര്‍നെറ്റിനെ കുറിച്ച് ഒന്നും അറിയില്ലേയെന്നാണ് ട്രോളര്‍മാര്‍ ചോദിക്കുന്നത്. ബിജെപി എംപിയായ രക്ഷ ഖട്‌സെയെ സ്വവര്‍ഗാനുരാഗിയായി ചിത്രീകരിച്ചതിലൂടെ പുലിവാല്‍ പിടിച്ചിരിക്കുകയാണ് സ്വാതി. ചതുര്‍വേദി ബുധനാഴ്ചയാണ് ബിജെപി എംപിയായ രക്ഷ ഖട്‌സെയെ സ്വവര്‍ഗാനുരാഗിയായി ചിത്രീകരിച്ചത്. ബിജെപിയുടെ ഒഫിഷ്യല്‍ വെബ്‌സൈറ്റില്‍ കിടക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു ഇത്തരത്തിലൊരു ക്യാപ്ഷന്‍ സ്വാതി നല്‍കിയത്. നിരവധി പേര്‍ അബദ്ധം ചൂണ്ടിക്കാണിച്ചിട്ടും വ്യാജട്രോളുകള്‍ ട്വിറ്ററില്‍ നിന്നും നീക്കം ചെയ്യാന്‍ അവര്‍ തയ്യാറായില്ല.

വിവാദം ശ്രദ്ധയില്‍പ്പെട്ടതോടെ ഗൂഗിള്‍ തെറ്റ് തിരുത്തിയിട്ടുണ്ട്. നിലവില്‍ ബിജെപിയുടെ ഒഫിഷ്യല്‍ വെബ്‌സൈറ്റില്‍ റാവേറിന്റെ ശരിയായ അര്‍ഥം ലഭ്യമാണ്. മുന്‍പ് മോദിയുടെ വിവാഹചിത്രങ്ങള്‍ പങ്കുവച്ച് വിവാദത്തിലായിരുന്നു സ്വാതി. അന്ന് സമൂഹമാധ്യമ ഉപയോക്താക്കള്‍ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതോടെ ഗൂഗിളിനെ പഴി ചാരി രക്ഷപ്പെട്ട ആളാണ് വീണ്ടും അതേ അബദ്ധവുമായി രംഗത്തെത്തിയിരിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button