സ്വീഡനിലെ ആദ്യ വനിത പ്രധാനമന്ത്രി അധികാരത്തില്‍ അരനാള്‍ മാത്രം
NewsPoliticsWorld

സ്വീഡനിലെ ആദ്യ വനിത പ്രധാനമന്ത്രി അധികാരത്തില്‍ അരനാള്‍ മാത്രം

സ്റ്റോക്ക്ഹോം: സ്വീഡനിലെ ആദ്യ വനിത പ്രധാനമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞത് കേവലം 12 മണിക്കൂറില്‍ താഴെ. അധികാരമേറ്റ് ആദ്യ ദിനം തന്നെ സഖ്യം തകര്‍ന്നതോടെ പ്രധാനമന്ത്രി മഗ്ദലേന ആന്‍ഡ്രേഴ്സണ്‍ രാജിവച്ചു. മസോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയാണ് മഗ്ദലേന. രാജിവച്ചെങ്കിലും വീണ്ടും അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അവര്‍.

പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവ് എന്ന നിലയില്‍ വീണ്ടും അധികാരത്തിലെത്താനുള്ള അവകാശവാദം സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ബജറ്റ് ബില്‍ പാര്‍ലമെന്റ് തള്ളിയതോടെയാണ് സഖ്യത്തിലുണ്ടായി ഗ്രീന്‍ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചത്. എന്നാല്‍ മഗ്ദലേനയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും പിന്തുണയ്ക്കാന്‍ തയ്യാറാണെന്നാണ് ഗ്രീന്‍ പാര്‍ട്ടിയും സെന്‍ട്രല്‍ ലെഫ്റ്റ് പാര്‍ട്ടിയും അറിയിച്ചിട്ടുണ്ട്.

യഥാസ്ഥിതിക നിലപാട് സ്വീകരിക്കുന്ന സ്വീഡന്‍ ഡെമോക്രാറ്റുകള്‍ അധികാരത്തിന് ശ്രമിച്ചുവെങ്കിലും ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. മോഡറേറ്റ്, ക്രിസ്ത്യന്‍ ഡൊമോക്രാറ്റുകളുടെ പിന്തുണ ഇവര്‍ക്കുണ്ടെങ്കിലും അധികാരം പിടിക്കാനുള്ള അംഗബലമില്ല.

Related Articles

Post Your Comments

Back to top button