Kerala NewsLatest News

വലിയ ശമ്പളവും ഇന്നോവ കാറുമൊക്കെ നല്‍കി ഇവരെ നിയമിച്ചതെന്തിന്, എം.സി ജോസഫൈനെതിരെ ടി.പത്മനാഭന്‍

കണ്ണൂര്‍ : ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ് ജോസഫൈന്റേത്. കാറും ഉയര്‍ന്ന ശമ്പളവും നല്‍കി ഇവരെ നിയമിച്ചത് എന്തിനാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ സാഹിത്യകാരന്‍ ടി. പത്മനാഭന്‍. 87 വയസ്സുള്ള വൃദ്ധയെ അധിക്ഷേപിച്ചത് ക്രൂരതയാണെന്നും പത്മനാഭന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന ഗൃഹസന്ദര്‍ശനത്തിനിടെ പി.ജയരാജനോടായിരുന്നു ടി.പദ്മനാഭന്റെ ചോദ്യം.ടി പത്മനാഭന്റെ വീടിരിക്കുന്ന മേഖലയിലാണ് പി.ജയരാജന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തിയത്. പദവിക്ക് നിരക്കാത്ത വാക്കുകളാണ് ജോസഫൈന്‍ ഉപയോഗിച്ചത്. അവരുടെ ശരീര ഭാഷ ക്രൂരമാണ്, ദയ മനസ്സിലും പെരുമാറ്റത്തിലും ഇല്ലെന്ന് ടി പത്മനാഭന്‍ പറഞ്ഞു.

അതേസമയം വനിതാ കമ്മീഷനെതിരെ ഇങ്ങനെ സംസാരിച്ചത് കൊണ്ട് തനിക്കെതിരെയും കേസെടുക്കുമെന്ന് ഭയപ്പെടുന്നതായും ടി പത്മനാഭന്‍ പറഞ്ഞു. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെല്ലാം ഇത്തരം കാര്യങ്ങളില്‍ മുങ്ങിപ്പോകുന്നതില്‍ ജാഗ്രത വേണമെന്നും വീട്ടിലെത്തിയ പി ജയരാജനോട് പത്മനാഭന്‍ പറഞ്ഞു. മാധ്യമങ്ങള്‍ പുറത്ത് ഇറങ്ങിയ ശേഷം പതിനഞ്ച് മിനിറ്റോളം പി ജയരാജന്‍ ടി പത്മനാഭനുമായി സംസാരിച്ചു. തുടര്‍ന്ന് പുറത്തിറങ്ങിയ പി ജയരാജന്‍ വിമര്‍ശനം എംസി ജോസഫൈനെ അറിയിക്കുമെന്നും പറഞ്ഞു.


പത്തനംതിട്ട സ്വദേശിയായ എണ്‍പത്തേഴുകാരിയായ പരാതിക്കാരിയോട് അധിക്ഷേപിക്കും വിധം പെരുമാറിയെന്ന ആക്ഷേപമാണ് എംസി ജോസഫൈനെതിരെ ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button