CovidEditor's ChoiceKerala NewsLatest NewsLocal NewsNews

എം.എല്‍.എമാർക്ക് ആരോഗ്യമന്ത്രി കെ. കെ ശൈലജയുടെ വിമർശനം.

തിരുവനന്തപുരം/ നിയമസഭയില്‍ എം.എല്‍.എമാർക്ക് ആരോഗ്യമന്ത്രി കെ. കെ ശൈലജയുടെ വിമർശനം. നിയമസഭാംഗങ്ങള്‍ മാസ്‌ക് മാറ്റി സംസാരിക്കുന്നതിനെതിരെയാണ് ആരോഗ്യമന്ത്രി കെ. കെ ശൈലജ വിമര്‍ശനവുമായി രംഗത്ത് വന്നത്.അംഗങ്ങള്‍ പലരും മാസ്‌ക് മാറ്റി സംസാരിക്കുന്നു. ഇത് ശരിയല്ല. ചിലര്‍ മാസ്‌ക് താഴ്ത്തി വെച്ചിരിക്കുകയാണെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എം.എല്‍.എമാര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊല്ലം എം.എല്‍.എ മുകേഷ്, പീരുമേട് എം.എല്‍.എ ബിജിമോള്‍, കൊയിലാണ്ടി എം.എല്‍.എ കെ ദാസന്‍, നെയ്യാറ്റിന്‍കര എം.എല്‍.എ കെ ആന്‍സലര്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

കിഫ്ബിയ്‌ക്കെതിരായ സി.എ.ജി റിപ്പോര്‍ട്ടിന്മേൽ വി.ഡി സതീശന്റെ അടിയന്തര പ്രമേയത്തിന് അനുമതി നൽകി. 12 മണിമുതല്‍ ഒന്നര മണിക്കൂറാണ് ചര്‍ച്ചയ്ക്ക് അനുമതി ലഭിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് നല്‍കിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രിയും സഭയിൽ രംഗത്തെത്തിയിരുന്നു. കുത്തകകളുടെ താത്പര്യം സംരക്ഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നാണ് മുഖ്യ മന്ത്രി ഇതിനെ പറഞ്ഞത്. വിമാനത്താവളം നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാനത്തിന് നല്‍കിയ ഉറപ്പ് കേന്ദ്രം ലംഘിച്ചു. നടത്തിപ്പ് കൈമാറ്റം വികസനത്തിനായല്ല. വിമാനത്താവള കൈമാറ്റം സംബന്ധിച്ച അപ്പീല്‍ കോടതിയില്‍ നില്‍ക്കെയാണ് കേന്ദ്രത്തിന്റെ നടപടിയെന്നും മുഖ്യമന്ത്രി നിയമ സഭയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button