Kerala NewsLatest News
ഗുലാം നബിയുടെ മോദി അനുകൂല പരാമര്‍ശത്തില്‍ തെറ്റില്ല; കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ.വി തോമസ്

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ മോദി അനുകൂല പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ.വി തോമസ്. കോണ്‍ഗ്രസില്‍ അഭിപ്രായം പറയാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. താനും പലതും പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് ബി.ജെ.പിയില്‍ പോകുമെന്ന് അര്‍ത്ഥമില്ലെന്നും തോമസ് മീഡിയ വണ്ണിനോട് പറഞ്ഞു.
കടന്നുവന്ന വഴികള്‍ മറക്കാത്ത വ്യക്തിയാണ് പ്രധാനമന്ത്രിയെന്നായിരുന്നു ഗുലാം നബി ആസാദിന്‍റെ പരാമര്‍ശം. ഗ്രാമത്തില്‍നിന്ന് വളര്‍ന്നുവന്ന മോദി, ചായ വിറ്റ് നടന്ന കാലം മറച്ചുവച്ചില്ല. രാഷ്ട്രീയ എതിരാളിയാണെങ്കിലും ഇക്കാര്യത്തില്‍ മോദിയെ അഭിനന്ദിക്കുന്നുവെന്നുമായിരുന്നു ജമ്മുവില്‍ നടന്ന പരിപാടിയില്‍ ഗുലാംനബി പറഞ്ഞത്.