Kerala NewsLatest NewsPolitics

പിണറായിയെ വെല്ലുവിളിച്ച്‌ കെ.സുധാകരന്‍: ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. പിണറായിയെ ചവിട്ടിവീഴ്ത്തി എന്ന് താന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിണറായി വിജയന്റെ മക്കളെ താന്‍ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിട്ടെന്ന കാര്യം വെളിപ്പെടുത്തിയത് ആരാണെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. അന്ന് എന്തുകൊണ്ട് ഇക്കാര്യം പോലീസിനെ അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. പി.ആര്‍.ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്ന് പുറത്ത് വന്ന യഥാര്‍ത്ഥ പിണറായി വിജയനെയാണ്
വാര്‍ത്താസമ്മേളനത്തില്‍ കണ്ടത്.

പിണറായിയുടെ അതേ രീതിയില്‍ മറുപടി പറയാന്‍ കഴിയില്ലെന്നും താനിരിക്കുന്ന പദവിയുടെ നിലവാരത്തില്‍ നിന്ന് താഴാന്‍ തയ്യാറല്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. പിണറായിയെ ചവിട്ടിവീഴ്ത്തിയെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് താന്‍ ഓഫ് ദി റെക്കോര്‍ഡായി പറഞ്ഞ കാര്യങ്ങളാണ് ഒരു മാധ്യമത്തില്‍ വന്നതെന്ന് സുധാകരന്‍ പറഞ്ഞു. വിദേശകറന്‍സി ഇടപാട് നടത്തിയത് താനല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും സുധാകരന്‍ കളിയാക്കി. മുഖ്യമന്ത്രിയെ തോക്ക് കൊണ്ട് നടക്കുന്നയാളെന്ന് പരിഹസിച്ച സുധാകരന്‍ നട്ടെല്ലുണ്ടെങ്കില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷണം നടത്താന്‍ വെല്ലുവിളിച്ചു. ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയം വിടാമെന്നും കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button