രാജ്യത്ത് 24 മണിക്കൂറിനിടെ 15143 പേര്‍ക്ക് കൂടി കോവിഡ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. ആദ്യമായാണ് ഒരു ദിവസത്തിൽ ഇത്രയധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. 306 പേര് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടിട്ടുമുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം13254 ആയി. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 410461 ആണ്.
169451 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. 227756 പേര്‍ക്ക് രോഗ മുക്തിനേടാനായി. അതേസമയം, രോഗം ഭേദമാകുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി രോഗം ബാധിച്ചവരില്‍ 2.27 ലക്ഷം പേര് രോഗമുക്തി നേടിയതായാണ് കണക്കുകൾ പറയുന്നത്. നിലവില്‍ 1.69 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും ദേശീയ ആരോഗ്യമന്ത്രാലയതിന്റെ അറിയിപ്പിൽ പറയുന്നുണ്ട്.
മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുളളത്. മഹാരാഷ്ട്രയില്‍ ശനിയാഴ്ച മാത്രം 3,874 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 160 പേര് മരണപെട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതര്‍ 1.28 ലക്ഷമായി. 5984 പേരുടെ ജീവനാണ് ഇതുവരെ മഹാരാഷ്ട്രയില്‍ കോവിഡ് കവർന്നത്. ഡല്‍ഹിയില്‍ ശനിയാഴ്ച 77 പേര് മരിക്കുകയും 3630 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 56,746 ആയി ഉയര്‍ന്നു. ഇതുവരെ 2112 പേരാണ് ഡല്‍ഹിയില്‍ മരിച്ചത്. തമിഴ്നാട്ടില്‍ ശനിയാഴ്ച 2396 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 38 പേര് മരിച്ചു. തമിഴ്നാട്ടിലെ ആകെ രോഗബാധിതര്‍ 56,845 ആയി. 704 പേരാണ് ഇതുവരെ മരണപ്പെട്ടത്.