കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നു; ബി.എസ്.യെദിയൂരപ്പ.
ബംഗളൂരു: ബിഎസ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. യെദിയൂരപ്പ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ വേദിയിലാണ് തന്റെ രാജി അദ്ദേഹം പ്രഖ്യാപിച്ചത്. ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്കി ഔദ്യോഗികമായി രാജി സ്ഥിരീകരിക്കും.
അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്രമന്ത്രിയാകാന്‍ തന്നെ ക്ഷണിച്ചിരുന്നെന്നും കര്‍ണാടകയില്‍ തുടരാന്‍ താത്പര്യമുള്ളതിനാല് താന്‍ പോയില്ലെന്നും അദ്ദേഹം നിറകണ്ണുകളോടെ പറഞ്ഞു. 78 വയസ്സായ യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ഇനി ഒരു തെരഞ്ഞെടുപ്പിന് സാധ്യമാകില്ലെന്ന അഭ്യൂഹം ബിജെപി നേതൃത്വത്തില്‍ നിന്ന് ഉയര്‍ന്നിരുന്നു.
ഈ പശ്ചാത്തലത്തില്‍ യെദിയുരപ്പയ്ക്ക ശേഷം പാര്‍ട്ടി പരിഗണിച്ചിരിക്കുന്ന ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയെയും ചില ബിജെപി പ്രവര്‍ത്തകരയും കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. അതേസമയം സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ പ്രോഗ്രസ്
കാര്‍ഡ് ഇന്ന് പ്രസിദ്ധീകരിക്കുമെന്നും ഒപ്പം കേന്ദ്ര നേതൃത്വവും തന്നെ വിലയിരുത്തട്ടെ എന്നും ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും യെദിയൂരപ്പ നേരത്തെ പറഞ്ഞിരുന്നു. ഇതിനിടയിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചതായി അറിയിച്ചിരിക്കുന്നത്.