Kerala NewsLatest NewsNews
കാറിടിച്ച് തെരുവുനായ ചത്തു; പ്രായശ്ചിത്തമായി നിര്‍ധന കുടുംബത്തിന് വീട് വച്ചുനല്‍കാന്‍ യുവാവ്
അരീക്കോട് : സ്വന്തം കാറിടിച്ച് തെരുവുനായ ചത്തതിന് പ്രായശ്ചിത്തമായി നിര്‍ധന കുടുംബത്തിന് വീട് വെച്ച് നല്‍കാന്‍ തയ്യാറായി യുവാവ്. കഴിഞ്ഞ ദിവസം അരീക്കോട് ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് കാവനൂര്‍ സ്വദേശിയായ യുവാവിന്റെ കാര്‍ ഇടിച്ച് നായ്ക്കുട്ടി ചത്തത്.
എന്നാല്‍ ഇത് ശ്രദ്ധയില്‍പെടാതെ കാര്‍ കടന്നുപോകുകയും ചെയ്തു. ഇത് കണ്ട പത്തനാപുരം സ്വദേശി അമല്‍ അബ്ദുല്ല, നായ്ക്കുട്ടിയുടെ മൃതദേഹത്തിന് കാവലിരിക്കുന്ന അമ്മ നായയുടെ പടം സഹിതം സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പ് വൈറലായിരുന്നു. വണ്ടിയുടെ നമ്ബറും നല്‍കി.
തുടര്‍ന്നാണ് വണ്ടിയുടെ ഉടമ കാര്യമറിഞ്ഞത്. മനഃപൂര്‍വം ചെയ്തതല്ലെന്നും എന്തു പ്രായശ്ചിത്തം ചെയ്യാനും തയാറാണെന്നും വാഹന ഉടമ അറിയിച്ചു. തുടര്‍ന്ന് ചെമ്ബാപറമ്ബിലെ പൊളിഞ്ഞു വീഴാറായ വീട്ടില്‍ കഴിയുന്ന കുടുംബത്തിന് പുതിയ വീട് പണിതു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു