അലനും താഹക്കും ഉപാധികളോടെ ജാമ്യം

പന്തീരങ്കാവിൽ യു.എ.പി.എ ചുമത്തപ്പെട്ട കേസില്‍ അലനും താഹക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്ത് 10 മാസങ്ങള്‍ക്ക് ശേഷമാണ് അലനും താഹക്കും ജാമ്യം ലഭിച്ചിരിക്കുന്നത്. കൊച്ചി എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. എല്ലാ മാസവും എല്ലാ ആദ്യ ശനിയാഴ്ചകളിലും ഒപ്പ് രേഖപ്പെടുത്ത നാമെന്നും, സിപിഐ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ലെന്നും, കോടതി നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. മാതാപിതാക്കളില്‍ ഒരാളുടെ ആള് ജാമ്യവും, ഒരു ലക്ഷം രൂപയുടെ ബോർഡിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.
മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന ലഘുലേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പത്തുമാസം മുന്‍പാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസില്‍ ഇരുവര്‍ക്കും എതിരെ യുഎപിഎ ചുമത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇനിയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ല എന്ന ഇരുവരുടെയും വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.