Kerala NewsLatest NewsUncategorized

സ്വർണ്ണക്കടത്തിൽ അഭിഭാഷകരുടെ പങ്ക് കണ്ടെത്തി അന്വേഷണ ഏജൻസി: ടാർജെറ്റുകൾ വിവാഹമോചന കേസിനെത്തുന്നവർ

തിരുവനന്തപുരം: സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പിടിക്കപ്പെടുന്നവർക്ക് നിയമോപദേശം കൊടുക്കുന്നതിനുപരി അഭിഭാഷകർ കള്ളക്കടത്തിന് പങ്കാളികളാകുന്നു. കള്ളക്കടത്തിന് ഇടനിലക്കാരായി സ്ത്രീകളെ കണ്ടെത്തുന്നതു മുതൽ സാധനങ്ങൾ വിറ്റഴിക്കുന്നതിലും പണമിടപാടുകലിൽ ഇടനില വഹിക്കുന്നതിലും തലസ്ഥാനത്തെ പ്രമുഖ ചില അഭിഭാഷകർക്ക് പങ്കുണ്ടതായി തെളിഞ്ഞിട്ടുണ്ട്. അന്വേഷണ ഏജൻസികൾക്ക് കൂടുതൽ തെളിവുകൾ ലഭിച്ചു.

സ്ത്രീകളെ വശത്താക്കാൻ തിരുവനന്തപുരം കുടുംബകോടതി കേന്ദ്രീകരിച്ച് അഭിഭാഷകരടക്കം സംഘം പ്രവർത്തിക്കുന്നുണ്ട്. വിവാഹമോചന കേസിനെത്തുന്നവരാണ് പ്രധാന ടാർജെറ്റ്. നിയമോപദേശം നൽകിയും കേസ് നടത്തിപ്പ് ഏറ്റെടുത്തും സഹായം നൽകും. ബന്ധം ഉപയോഗിച്ച് ഇവരെ അനാശാസ്യ പ്രവർത്തികൾക്കും കള്ളക്കടത്തു പോലുള്ള കാര്യങ്ങൾക്കും ഉപയോഗിക്കും. വിദേശത്ത് ജോലി നൽകുയോ നാട്ടിൽ തുണിക്കട, ബ്യൂട്ടി പാർലർ എന്നിവ ഇട്ടു കൊടുക്കുകയോ ചെയ്യും.

തിരുവനന്തപുരത്തും കഴക്കൂട്ടത്തും തുണക്കട നടത്തിയ യുവതി, കൗൺസിലറുടെ സഹോദരിയായ ബ്യൂട്ടീഷ്യൻ എന്നിവർ ഇതിൽപെടും. കേസുകളിൽ പ്രതികളായി എത്തിയ ചില യുവതികളെ ജാമ്യത്തിലിറക്കുകയും കേസിൽ നിന്ന രക്ഷ പെടുത്തുകയും ചെയ്ത ശേഷം ഒപ്പം കൂട്ടുകയും ചെയ്യും. ശൃംഖലയിലെ ‘മാഡ’ങ്ങളയി വിവിധ കാര്യങ്ങൾക്കാണ് ഇവരെ ഉപയോഗപ്പെടുത്തിയിരുന്നത്.

തിരുവനന്തപുരം ജില്ല കോടതി അധികാര പരിധിയിൽ അല്ലാത്ത വിവാഹ മോചന കേസുകൾ ഫയലിൽ സ്വീകരിക്കുകയും തീർപ്പാക്കുകയും ചെയ്തിട്ടുണ്ട്. ചെന്നെയിലും ബാഗ്‌ളൂരിലും കൊച്ചിയിലും കൊല്ലത്തും താമസിക്കുന്നവരുടെ വിവാഹമോചനകേസുകൾ തിരുവന്തപുരത്ത് തീർപ്പ് കൽപിച്ചിട്ടുണ്ട്. ഇതിലെ കക്ഷികൾ കള്ളക്കടത്തുമായി ബന്ധപ്പെട്ടവരാണ് എന്നത് യാദൃശ്ചികമല്ല എന്നാണ് വിലയിരുത്തൽ. തലസ്ഥാനത്തെ പ്രമുഖ അഭിഭാഷക കുടുംബത്തിലെ ദമ്പതികൾ വ്യത്യസ്ഥ രീതിയിൽ ഇപ്പോഴത്തെ സ്വർണ്ണക്കടത്തിൽ പങ്കാളികളായിട്ടുണ്ട്. സ്വർണ്ണം വിറ്റഴിക്കാനും കള്ളപ്പണം വെളുപ്പിക്കാനും കൂട്ടുനിന്നതിന് കൂടുതൽ തെളിവുകൾക്കായി ഇവരെ ചോദ്യം ചെയ്യും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button