Kerala NewsLatest NewsNews
93 രൂപ കടന്ന് പെട്രോള്‍ വില, ഇന്ധന വില വീണ്ടും വര്‍ധിച്ചു

കോഴിക്കോട്: മൂന്നുദിവസം നിശ്ചലമായ ഇന്ധന വില വീണ്ടും ഉയര്‍ത്തി എണ്ണക്കമ്ബനികള്‍. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലും ഡീസല്‍ വില 86 രൂപ കടന്ന് 86.02ലെത്തി. പെട്രോള്‍ 91.44. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയ്ക്ക് മുകളിലാണ്.
നവംബര്‍ 19ന് ശേഷം തുടര്‍ച്ചയായി ഇന്ധനവില ഉയരുകയാണ്. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വിലയുടെ വര്‍ധനയാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നതെന്ന വിശദീകരണമാണ് എണ്ണക്കമ്ബനികള്‍ നല്‍കുന്നത്.