CovidLatest NewsNews

കോവിഡ്​: കെജ്​രിവാളിന്‍റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപിച്ചു

ന്യൂഡല്‍ഹി: കോവിഡ്​ ബാധിച്ച്‌​ വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്‍റെ ഭാര്യ സുനിത കെജ്​രിവാളിനെ ​ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ്​ സുനിത​െയ സാകേതിലെ മാക്​സ്​ സൂപ്പര്‍ സ്​പെഷ്യാലിറ്റി ആശുപത്രിയില്‍ അഡ്​മിറ്റാക്കിയത്​. ഏപ്രില്‍ 20ന്​ കോവിഡ്​ സ്​ഥിരീകരിച്ച സുനിത വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ആം ആദ്​മി പാര്‍ട്ടി എം.എല്‍.എ സോംനാഥ്​ ഭാരതിയാണ്​ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്​. ഭാര്യക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ കെജ്​രിവാള്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. ഡല്‍ഹിയിലെ ബി.ജെ.പി നേതാവായ കപില്‍ മിശ്ര സുനിത ഏറ്റവും വേഗത്തില്‍ രോഗമുക്തയായി തിരിച്ചു​വര​ട്ടെയെന്ന്​ ആശംസിച്ചു.

കോവിഡ്​ രണ്ടാം തരംഗത്തി​ല്‍ വിറങ്ങലിച്ച്‌​ നില്‍ക്കുകയാണ്​ ഡല്‍ഹി. പ്രതിദിനം 20,000 ത്തിലേറെ കോവിഡ്​ കേസുകളാണ്​ സംസ്​ഥാനത്ത്​ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​. 32.82 ആണ്​ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. 395 പേരാണ്​ ഒറ്റ ദിവസം രാജ്യതലസ്​ഥാനത്ത്​ കോവിഡിനെ തുടര്‍ന്ന്​ മരിച്ചത്​.

97,977 ആളുകളാണ്​ സംസ്​ഥാനത്തിപ്പോള്‍ ചികിത്സയിലുള്ളത്​. ഓക്​സിജന്‍ ക്ഷാമം രൂക്ഷമായതും സംസ്​ഥാനത്തിന്‍റെ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button