റീല്‍ ഹീറോ അല്ല റിയല്‍ ഹീറോ തന്നെ എന്നു തെളിയിക്കാന്‍ ഒരുങ്ങി വിജയ്
ചെന്നൈ: ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി താരം.
താരത്തിന്റെ ഹര്‍ജി തിങ്കളാഴ്ചയാണ് ജസ്റ്റിസ് എം.എം.സുന്ദരേഷ്, ജസ്റ്റിസ് ആര്‍.എന്‍.മഞ്ജുള എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുക. 2012ല്‍ വിജയ് ബ്രിട്ടനില്‍ നിന്നെത്തിച്ച 5 കോടി രൂപയുടെ റോള്‍സ് റോയ്സ് ഗോസ്റ്റ് കാറിന് 5 കോടി രൂപ ഇറക്കുമതിച്ചുങ്കം അടച്ചതിനാല്‍ എന്‍ട്രി ടാക്‌സ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
എന്നാല്‍ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യന്‍ ഹര്‍ജി തള്ളുകയായിരുന്നു. കൂടാതെ വിജയിക്കെതിരെ രൂക്ഷ വിമര്‍ശനവും കോടതി ഉന്നയിച്ചു. വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ചു.സിമയിലെ സൂപ്പര്‍ ഹീറോകള്‍ നികുതി അടയ്ക്കാന്‍ മടിക്കുകയാണണെന്ന് കുറ്റപെടുത്തിയ കോടതി, അഭിനേതാക്കള്‍ യഥാര്‍ഥ ജീവിതത്തില്‍ ‘റീല്‍ ഹീറോകള്‍’ ആവരുതെന്ന് വിമര്‍ശിച്ചു.
സമൂഹമാധ്യമങ്ങളില്‍ എല്ലാം തന്നെ താരത്തിനെതിരെ കോടതിയുടെ അപകീര്‍ത്തികരമായ വിമര്‍ശനം പ്രചരിച്ചിരുന്നു. അതിനാല്‍ താരത്തിനെതിരെയുള്ള അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെയാണ് ഹര്‍ജി നല്‍കുന്നതെന്നാണ് വിജയിയുടെ അഭിഭാഷകന്‍ കുമാരേശന്‍ വ്യക്തമാക്കി.