Kerala NewsLatest NewsUncategorized

സുരേന്ദ്രന് പ്രചാരണത്തിനായി പാര്‍ട്ടി വക ഹെലികോപ്റ്റര്‍, സ്ഥാനാര്‍ത്ഥിയാവുമെന്ന കാര്യം മണിക്കുട്ടന് നന്നായി അറിയാമായിരുന്നുവെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്ന കെ സുരേന്ദ്രന്‍ ഇരുമണ്ഡലങ്ങളിലും രണ്ട് ദിവസങ്ങളുടെ ഇടവേളകളില്‍ പ്രചാരണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രചാരണത്തിനായി പാര്‍ട്ടി ഹെലികോപ്റ്റര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അല്ലാതെ ഓടിയെത്താന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും രാജി വെച്ച മണിക്കുട്ടനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്ഥാനാര്‍ത്ഥിയാവുമെന്ന കാര്യം മണിക്കുട്ടന് നന്നായി അറിയാമായിരുന്നുവെന്നും താന്‍ അദ്ദേഹവുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മത്സരിക്കുന്നതില്‍ നിന്നും മണിക്കുട്ടന്‍ പിന്മാറാന്‍ കാരണം ബാഹ്യസമ്മര്‍ദമാണെന്ന് സംശയിക്കുന്നതായും സുരേന്ദ്രന്‍ ആരോപിച്ചു.

ബിജെപി മാനന്തവാടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായാണ് മണിക്കുട്ടനെ തീരുമാനിച്ചത്. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചകാര്യം താന്‍ അറിഞ്ഞത് ടിവിയിലൂടെയെന്നും ബിജെപി നല്‍കിയ അവസരം സന്തോഷത്തോടെ നിഷേധിക്കുന്നുവെന്നും അറിയിച്ച് അദ്ദേഹം പിന്മാറുകയായിരുന്നു. താനൊരു ബിജെപി അനുഭാവിയല്ലെന്നും മണികുട്ടന്‍ വ്യക്തമാക്കി. തൊട്ട് പിന്നാലെ മണിക്കുട്ടന്‍ തന്റെ ഫേസ്ബുക്കില്‍ അംബേദ്കര്‍ സൂക്തവും പോസ്റ്റ് ചെയ്തിരുന്നു.നിലവില്‍ കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി ടീച്ചിംങ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് മണികണ്ഠന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button