പാര്‍ട്ടി നേതാക്കളിലേക്കൊഴുകിയ പ്രളയഫണ്ട്

പ്രളയം വന്ന കേരള ജനത ദുരിതം അനുഭവിച്ചത് തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളാണ്. അതിന്റെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല. സഹായ ഹസ്തങ്ങള്‍ ലോകത്തിന്റെ നാനാതുറകളില്‍ നിന്നും കേരളത്തിലേക്കൊഴുകി. ഒഴുകിയതില്‍ കുറച്ചേറെ പണം ദിശമാറി ഒഴുകി എന്നതാണ് വാസ്തവം. ലോക്കല്‍ കമ്മിറ്റിയിലെ ഛോട്ടാ രാജന്മാര് മുതല്‍ പോളിറ്റ്ബ്യൂറോ രാജാക്കന്മാര് വരെ കോരിയെടുത്തു. നഷ്ടതുക എത്രയെന്നോ എവിടെയൊന്നോ ഒരെത്തുംപിടിയുമില്ല. പാര്‍ട്ടിക്കാരുടെ വീടുകളില്‍ കൃത്യമായി എത്തിയിട്ടുണ്ടെന്നോര്ത്ത് സമാധാനിക്കാം എന്നുമാത്രം.
എന്നാല്‍ സക്കീര്‍ ഹുസ്സൈനെന്ന അരക്കള്ളനും പി രാജീവെന്ന മുക്കാല്‍ക്കള്ളനും കൂടികട്ടുമുടിച്ച ഒരിടമാണ് കളമശ്ശേരി. ഒരുകള്ളന്റെ കൊള്ളരുതായ്മകള്‍ക്ക് മറുകള്ളന് കാവല്‍ എന്നു വേണം പറയാന്‍. പ്രളയഫണ്ടില്‍ നിന്ന് ചാകര കിട്ടിയ സക്കീര്‍ ഹുസ്സൈനെ അന്വേഷണ വിധേയമായി പുറത്താക്കി. എന്നാല്‍ തട്ടിപ്പ് നടന്ന ബാങ്കിലെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗവും സിപിഎം തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ സിയാദിന്റെ ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തി.
കളമശ്ശേരിയില്‍ സക്കീര്‍ ഹുസ്സൈന്‍ വഴി ശക്തമായ സ്വാധീനം അരക്കിട്ട് ഉറപ്പിക്കാന്‍ കരുനീക്കിയ പി രാജീവിന് ജില്ലയില്‍ പിടി അയയാന്‍ തുടങ്ങി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവമായ പി രാജീവ് പാര്‍ട്ടിയിലൊരു സംരക്ഷണകവചം ഒരുക്കി സക്കീറിനെ സംരക്ഷിച്ചു. രാജീവ് ജില്ലാ സെക്രട്ടറി ആയിരുന്നപ്പോഴാണ് വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവവും നടന്നത്. കേരളത്തില്‍ എല്ലായിടത്തും ചര്‍ച്ചയാകുന്നതിനേക്കാള്‍ കൂടുതല്‍ എറണാകുളത്തും പ്രത്യേകിച്ച് സക്കീര്‍ ഹുസ്സൈനിന്റേയും പേര് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത് ഇയാള്‍ക്ക് പിന്നിലുള്ള അതികായനായ നേതാവ് കളമശ്ശേരിയില്‍ ജനവിധി തേടുന്നു എന്നതിനാലാണ്.
14 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയില്‍ നിന്നും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആകെ തട്ടിയെടുത്തത്.