ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊന്നു,ആറ് വയസുകാരി തനിച്ചായി.

ഇടുക്കി / അവിശ്വാസത്തിന്റെ പേരിലുള്ള വാക്കുതർക്കം അതിരു കടന്നപ്പോൾ ഭർത്താവ് കത്തിയെടുത്ത് ഭാര്യയുടെ കഴുത്തറത്തു.
ഇടുക്കി പീരുമേട്ടിലാണ് സംഭവം. ഭാര്യ രാജലക്ഷ്മി(30)യെ കഴുത്ത റുത്തു കൊന്ന സംഭവത്തിൽ ഭർത്താവ് ചന്ദ്രവനം പ്രിയദർ ശിനി കോളനിയിലെ രാജ(36) അറസ്റ്റിലായി. വ്യാഴാഴ്ച നാട്ടുകാരുടെ സഹായത്തോടെ രാജയെ പൊലീസ് പിടികൂടുക യായിരുന്നു. വിശ്വാസം നഷ്ട്ടപെട്ട കുടുംബ ജീവിതത്തിൽ നിന്ന് ആറ് വയസുകാരി ഇതോടെ തനിച്ചായി. പത്ത് വർഷങ്ങൾക്ക് മുൻപ് വിശ്വാസമില്ലാ യ്മയുടെ പേരിലാണ് ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് രാജലക്ഷ്മി രാജയ്ക്കൊപ്പം ജീവിക്കാൻ തീരുമാനിക്കുന്നത്. ഇവർക്ക് ആറു വയസ്സുള്ള പെൺകുട്ടിയുണ്ട്. ഈ കുട്ടിയുടെ മുന്നിൽ വെച്ചാണ് അമ്മയുടെ കഴുത്ത് അച്ഛൻ കത്തി കൊണ്ട് അറുക്കുന്നത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്.
സംഭവത്തിന് ദിവസങ്ങൾക്ക് മുൻപേ രാജനും രാജലക്ഷ്മിയും തമ്മിൽ കലഹത്തിലായിരുന്നു. രാജലക്ഷ്മിയുടെ മേൽ സംശയം ഉണ്ടായിരുന്ന രാജൻ തർക്കത്തിനിടെ വാക്കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. വീട്ടിൽ വച്ചു തന്നെ രാജലക്ഷ്മി മരണപെട്ടു.ഇരുവരും തമ്മിൽ കലഹം നടക്കുന്നതായി രാജന്റെ അമ്മ അയൽ വീടുകളിൽ അറിയിച്ചിരുന്നു. എന്നാൽ ആവീട്ടിൽ കലഹം നിത്യ സംഭവം ആയതിനാൽ ആരും അതത്ര കാര്യമാക്കിയില്ല. അമ്മ തിരികെ എത്തിയപ്പോൾ കൊല നടന്നു കഴിഞ്ഞിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കു കയായിരുന്നു പിന്നെ. ഓടി ഒളിച്ച രാജനെ സമീപത്തെ തേയില തോട്ടത്തിൽ നിന്ന് പൊലീസ് ആണ് അറസ്റ്റ് ചെയ്യുന്നത്. രാജലക്ഷ്മി യുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം ബന്ധുക്കൾക്ക് ഇന്ന് വിട്ടു നൽകുന്നതാണ്.