CovidCrimeKerala NewsLatest NewsLaw,Politics
വാക്‌സിന്‍ വിതരണത്തെ ചൊല്ലി സിപിഎം പ്രതിഷേധം; ഡോക്ടറെ മുറിയില്‍ പൂട്ടിയിട്ടു
ആലപ്പുഴ:കുട്ടനാട്ടില്‍ വാക്‌സിന്‍ വിതരണത്തിനിടെ ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം. കുപ്പപ്പുറം പ്രാഥമിക കേന്ദ്രത്തിലെ ഡോക്ടര്‍ ശരത് ചന്ദ്രബോസിനാണ് വാക്‌സിന്‍ വിതരണത്തെ ചൊല്ലിയുള്ള വാക്കേറ്റത്തില്‍ മര്‍ദ്ദനമേറ്റത്.
മിച്ചമുളള വാക്സിന്‍ വിതരണം ചെയ്യുന്നതിനെ ചൊല്ലി സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതന്നും മുറിയില്‍ പൂട്ടിയിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെന്നുമാണ് ഡോക്ടര്‍ പറയുന്നത്. സംഭവ സ്ഥലത്തെത്തിയ നെടുമുടി പോലീസ് സിപിഎം പ്രവര്‍ത്തകരായ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, സിപിഎം ലോക്കല്‍ സെക്രട്ടറി രഘുവരന്‍, വിശാഖ് വിജയ് എന്നിവര്‍ക്കെതിരെ കേസെടുത്തു.
അതേസമയം തങ്ങള്‍ ഡോക്ടറെ കയ്യേറ്റം ചെയ്തിട്ടില്ലന്നും വാക്സീന്‍ വിതരണം താമസിച്ചതില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.