DeathKerala NewsLatest NewsLocal NewsNews
ഓണാഘോഷം കഴിഞ്ഞ് മടങ്ങുമ്പോൾ ബൈക്കുകൾ കൂട്ടിയിടിച്ച് പാലക്കാട് രണ്ടു മരണം.

ഓണാഘോഷം കഴിഞ്ഞ് മടങ്ങുമ്പോൾ ബൈക്കുകൾ കൂട്ടിയിടിച്ച് പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ രണ്ടു പേർ മരിച്ചു.
പാലക്കാട് അട്ടപ്പാടി ചിറ്റൂർ മൂച്ചികടവിലാണ് അപകടം ഉണ്ടായത്. അമിത വേഗതയിൽ വരുകയായിരുന്ന ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. സൂധീഷ് (28), അതുൽ (17) എന്നിവരാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് പോലിസ് പറഞ്ഞു.