Latest NewsMovieNationalNewsUncategorized
കബഡി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാൻ എത്തി; ഒടുവിൽ കളത്തിലിറങ്ങി കയ്യടി നേടി റോജ

കബഡി കളിച്ച് കാണികളുടെ കയ്യടി നേടുന്ന നടി റോജയുടെ വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. ചിറ്റൂരിലെ അന്തർ ജില്ലാ കബഡി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനാണ് റോജ എത്തിയത്. റെനിഗുണ്ടയും തിലുവലങ്ങാടും തമ്മിലായിരുന്നു മത്സരം. സംഘാടകർ മത്സരം കാണാൻ റോജയോട് അഭ്യർത്ഥിച്ചു. കുട്ടിക്കാലത്ത് കബഡി കളിച്ചിരുന്നു എന്ന് റോജ ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.
തുടർന്ന് റോജ കൂടി മത്സരത്തിൽ പങ്കെടുക്കാൻ സംഘാടകർ ആവശ്യപ്പെട്ടു. റെനിഗുണ്ട ടീമിനു വേണ്ടിയാണ് ആദ്യം റോജ കളത്തിൽ ഇറങ്ങിയത്. അടുത്ത റൗണ്ടിൽ എതിരാളികൾക്കു വേണ്ടിയും റോജ ഇറങ്ങി. വിസിലടിച്ചും ആർപ്പുവിളിച്ചുമാണ് നാട്ടുകാർ റോജയുടെ കബഡി കളിയെ കാണികൾ സ്വീകരിച്ചത്.