ഭാര്യയെക്കൊന്ന് മൃതദേഹവുമായി യുവാവിൻ്റെ സ്കൂട്ടർ യാത്ര.

ഗുജറാത്തിലെ റോഹിശാല ഗ്രാമത്തിൽഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി യുവാവിൻ്റെ സ്കൂട്ടർ യാത്ര.
പത്ത് കിലോമീറ്ററിലേറെ ദൂരമാണ് യുവാവ് ഇങ്ങനെ സഞ്ചരിച്ചത്. കഴിഞ്ഞദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവം. സിന്ധി ക്യാമ്പ് കോളനിയിൽ താമസിക്കുന്ന വെരാവൽ സ്വദേശി അമിത് ഹേമനാ നി(34)യാണ് ഭാര്യ നൈന (30)യെ കൊലപ്പെടുത്തി പട്ടാപ്പകൽ മൃതദേ ഹവുമായി സ്കൂട്ടറിൽ യാത്ര ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ;സ്വകാര്യ ഗ്യാസ് ഏജൻസിയിൽ ജോലിചെയ്യുന്ന അമിതും നൈനയും ഒരു വർഷം മുമ്പാണ് വിവാഹിതരായത്.ദമ്പതിമാർ തമ്മിൽ വീട്ടിൽവെച്ച് വഴക്കുണ്ടായിരുന്നു. ഇതിനിടെയാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്.തുടർന്ന് മൃതദേഹം സ്കൂട്ടറിൻ്റെ പ്ലാറ്റ്ഫോമിൽ വച്ച് ഏകദേശം പത്ത് കിലോമീറ്ററോളം ദൂരം യുവാവ് സഞ്ചരിച്ചു.ഇതിനിടെ കാലുകൾ രണ്ടും റോഡിൽ ഉരസിയിരുന്നു. സ്കൂട്ടറിന്റെ മുൻവശത്ത് വിചിത്രമായ കാഴ്ച കണ്ട് നാട്ടുകാർ അമിത്തിനോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല.
റോഹിശാലയ്ക്ക് സമീപത്തെ വനമേഖലയിൽ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു അമിതിന്റെ പദ്ധതി.പിന്നാലെ അമിതവേഗത്തിൽ സ്കൂട്ടർ ഓടിച്ചുപോയ യുവാവിനെ നാട്ടുകാർ മറ്റു വാഹനങ്ങളിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഒടുവിൽ കാഴ്ച കണ്ട് നാട്ടുകാർ യുവാവിനെ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കോവിഡ് പരിശോ ധന പൂർത്തിയായാൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. കൊലപാതക ത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും കുടുംബാംഗങ്ങളിൽനിന്നടക്കം മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.