ഗവര്‍ണര്‍ വിളിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ആശയത്തെ അഭിനന്ദിച്ചു; വീണാ ജോര്‍ജ്
തിരുവനന്തപുരം: വിവാഹിതരാവാന്‍ പോവുന്നവര്‍ക്ക് ആശംസയും, സ്ത്രീധനത്തിനെതിരെ ബോധവല്‍ക്കരണവും നല്‍കുന്നതിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് പുറത്തിറക്കിയ ആശംസാ കാര്‍ഡിന് അഭിനന്ദനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഗവര്‍ണറുടെ അഭിനന്ദനത്തെക്കുറിച്ച് അറിയിച്ചത്.
സ്ത്രീധനത്തിനെതിരായ പ്രചരണ പരിപാടികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതായിരുന്നു ഗവര്‍ണറുടെ വാക്കുകളെന്ന് ആരോഗ്യമന്ത്രി പറയുന്നു. വനിത ശിശു വികസന വകുപ്പ് ഓഫീസര്‍മാര്‍, ഐ.സി.ഡി.എസ്. ഓഫീസര്‍മാര്‍ എന്നിവര്‍ മുഖേനയാണ് വിവാഹം കഴിക്കുന്ന വ്യക്തികള്‍ക്ക് കാര്‍ഡ് എത്തിച്ച് നല്‍കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
അപ്രതീക്ഷിതമായാണ് ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ഒരു ഫോണ്‍ വിളി എത്തിയത്. കഴിഞ്ഞദിവസം വനിതാ ശിശു വികസന വകുപ്പ് പുറത്തിറക്കിയ സ്ത്രീധനത്തിനെതിരായുള്ള സന്ദേശ കാര്‍ഡിനെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ബഹുമാനപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരിട്ട് വിളിച്ചത്. വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ആശയത്തെ ഗവര്‍ണര്‍ അഭിനന്ദിച്ചു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ ബഹുമാനപ്പെട്ട ഗവര്‍ണര്‍ പ്രശംസിച്ചു.
സ്ത്രീധനത്തിനെതിരായ പ്രചരണ പരിപാടികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍.
അദ്ദേഹത്തിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു.വധൂവരന്മാര്ക്ക് മംഗളാശംസ നേരുന്നതിന് ഒപ്പം സ്ത്രീധനത്തിനെതിരായ സന്ദേശവും വിവാഹ ജീവിതത്തില്‍ സ്ത്രീയ്ക്കും പുരുഷനുമുള്ള പങ്കും ഓര്‍മ്മിപ്പിക്കുന്നതിനുമാണ് വനിതാ ശിശുവികസന
മന്ത്രി എന്ന നിലയില്‍ കാര്‍ഡ് അയക്കുന്ന പദ്ധതി ആരംഭിച്ചത്.ജില്ലാ വനിത ശശിശുവികസന വകുപ്പ് ഓഫീസര്‍മാര്‍, ഐ.സി.ഡി.എസ്. ഓഫീസര്‍മാര്‍ എന്നിവര്‍ വഴിയാണ് വിവാഹം കഴിക്കുന്ന വ്യക്തികള്‍ക്ക് കാര്‍ഡ് എത്തിച്ച് നല്‍കുന്നത്.