Editor's ChoiceHealthKerala NewsLatest NewsLocal NewsNews
പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്ന തീയതി മാറ്റി.

തിരുവനന്തപുരം / സംസ്ഥാനത്തെ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്ന തീയതി മാറ്റി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 17നാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് വാക്സിൻ വിതരണം നടക്കുന്നതിനാൽ പോളിയോ വാക്സിൻ വിതരണം മാറ്റിവയ്ക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്.