ബഹുനില കെട്ടിടത്തില്‍ നിന്നും യുവതി താഴേക്ക് വീണു. രക്ഷിക്കാനാകാതെ ഭര്‍ത്താവ്.
ഉത്തര്‍പ്രദേശ്: ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും യുവതി താഴേക്ക് വീഴുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്നത്. ക്രോസിങ് റിപ്പബ്ലിക് എന്ന കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്നാണ് യുവതി താഴേക്ക് വീണത്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഫ്ളാറ്റില്‍ നിന്നും യുവതി വീഴുന്നതാണ് ചിത്രത്തിലുള്ളത്. അപകടത്തിന്റെ 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീഴ്ച്ചയുടെ ആഘാതത്തില്‍ പരിക്ക് പറ്റിയ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുവതി ഫ്ലാറ്റിന്റെ ബാല്‍ക്കണിയുടെ സുരക്ഷാ ചുമരിലിരിക്കവേ അബദ്ധവശാല്‍ താഴേക്ക് വീഴുകയായിരുന്നു. ഭര്‍ത്താവുമായി സംസാരിച്ചിരിക്കുന്നതിനിടയിലാണ് യുവതി വീണത്. വീഴ്ച്ചകിടെ യുവതി രക്ഷയ്ക്കായി ഭര്‍ത്താവിന്റെ കരങ്ങളില്‍ പിടിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.
പക്ഷേ പിടിക്കാന്‍ സാധിക്കാതെ താഴേക്ക് പതിക്കുകയായിരുന്നു. യുവതി വീണതില്‍ ആരും തന്നെ ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.