ഞാന്‍ ഉയരങ്ങളില്‍ എത്താന്‍ തുടങ്ങിയതോടെ അവന് ഈഗോയായി,ഭാഗ്യലക്ഷ്മിയോട് മജ്‌സിയ

ബിഗ് ബോസ് ഷോ യുടെ സംഭവബഹുലമായ നിമിഷങ്ങള്‍ പ്രേക്ഷകരെയും ആവേശത്തിലാക്കി തുടങ്ങി. ഈ സീസണില്‍ ഭൂരിഭാഗം പേരും കേരളത്തിന് അത്ര സുപരിചിതര്‍ അല്ലായിരുന്നു. എന്നാല്‍ ഓരോരുത്തരും ശക്തമായ പ്രകടനം കാഴ്ചവെക്കുന്ന കാര്യത്തില്‍ സംശയമില്ല. ആദ്യത്തെ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുകയാണ്.
ക്യാപ്റ്റന്‍സി ടാസ്‌കില്‍ വിജയിച്ച് ഈ സീസണിലെ ആദ്യ മത്സരാര്‍ഥിയായത് ഭാഗ്യലക്ഷ്മിയായിരുന്നു. ലക്ഷ്മി ജയനുമായിട്ടുള്ള മത്സരത്തില്‍ നിന്നും മറ്റ് മത്സരാര്‍ഥികളുടെ എല്ലാം താല്‍പര്യ പ്രകാരമാണ് ഭാഗ്യലക്ഷ്മിയ്ക്ക് ആദ്യത്തെ അവസരം ലഭിച്ചത്. രണ്ടാമത്തെ ദിവസം രാത്രി ഭാഗ്യലക്ഷ്മി മജ്‌സിയക്ക് ഒപ്പമിരുന്ന് സംസാരിച്ചിരുന്നു.
മജ്‌സിയ വിവാഹതിയാവുന്നില്ലേ എന്നതിനെ കുറിച്ചാണ് ഇരുവരും സംസാരിച്ചത്. ഇനിയൊരു പരാജയം 2018 ല്‍ എനിക്ക് വിവാഹനിശ്ചയം നടത്തിയിരുന്നു. പക്ഷേ അത് മുടങ്ങി പോയെന്ന് മജ്‌സിയ വെളിപ്പെടുത്തി. ആദ്യം ഭയങ്കര സപ്പോര്‍ട്ടീവ് ആയിരുന്നു. പിന്നെ പിന്നെ ഞാന്‍ ഉയരങ്ങളിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ അവന് ഈഗോ വര്‍ക്ക് ചെയ്തു. ഇതോടെ നീ അവിടെ പോകണ്ട, ഇവിടെ പോകണ്ട എന്ന് പറയാന്‍ തുടങ്ങി. ഒടുവില്‍ ആ ബന്ധം വേണ്ടെന്ന് ഞാന്‍ പറഞ്ഞതോടെ വീട്ടുകാരും അങ്ങനൊരു തീരുമാനത്തില്‍ എത്തി.