ബിവറേജസ് കോർപറേഷന്റെയും കെ ടി ഡി സി യുടെയും പേരിൽ സരിത എസ് നായരും ചില ഉദ്യോഗസ്ഥ പ്രമുഖർക്കും പങ്കുള്ളതായി സംശയിക്കുന്ന നിയമന തട്ടിപ്പിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാരിന് മടി.

തിരുവനന്തപുരം/ ബിവറേജസ് കോർപറേഷന്റെയും കെ ടി ഡി സി യുടെയും പേരിൽ സരിത എസ് നായരും ചില ഉദ്യോഗസ്ഥ പ്രമുഖർ ക്കും പങ്കുള്ളതായി സംശയിക്കുന്ന നിയമന തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്കു കൈമാറിയ ഫയലിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാരിന് മടി. സരിത എസ്. നായർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോർപറേഷൻ എംഡി സർക്കാരിനെ സമീപിച്ചിരുന്നു. കോർപറേഷന്റെ പേരിൽ വ്യാജ നിയമന ഉത്തരവു നൽകി സാമ്പത്തിക തട്ടിപ്പു നടത്തിയവർക്കെതിരെ അന്വേഷണം വേണമെ ന്നാവശ്യപ്പെട്ട് എക്സൈസ് കമ്മിഷണർ മുഖേനയാണ് എക്സൈസ് വകുപ്പിന് ബിവറേജസ് കോർപറേഷൻ എംഡി കത്തു നൽകിയി രുന്നത്. വിജിലൻസ് അന്വേഷണം വേണമെന്ന എക്സൈസ് വകുപ്പി ന്റെ ആവശ്യമടങ്ങിയ ഫയൽ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്കു കൈമാറിയിട്ടും വിജിലൻസ് അന്വേഷണ കാര്യത്തിൽ മാത്രം തീരുമാനമില്ല.
സരിത എസ് നായർ ഉൾപ്പെട്ട തട്ടിപ്പിന് ഉയർന്ന ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. ഉയർന്ന ഉദ്യോഗസ്ഥർക്ക് പങ്കി ല്ലാതെ ബവ്റിജസിന്റെയും കെടിഡിസിയുടെയും പേരിൽ തട്ടിപ്പു നടത്താനാകില്ലെന്നാണ് ഉയർന്ന ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനു കത്തു നൽകിയതായി ബവ്റിജസ് കോർപറേഷൻ എംഡി ജി.സ്പ ർജൻ കുമാർ ഐപിഎസ് ഒരു മലയാള മാധ്യമത്തോട് പറഞ്ഞിട്ടുണ്ട്. സരിത എസ്.നായർക്കെതിരെ ജോലി തട്ടിപ്പിനു ജാമ്യമില്ലാ കേസ് എടുത്തെങ്കിലും കാര്യമായ അന്വേഷണം നടക്കാത്ത അവസ്ഥയാണ് ഉള്ളത്. കഴിഞ്ഞമാസം എട്ടിനാണ് നെയ്യാറ്റിൻകര പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. കുന്നത്തുകാൽ പഞ്ചായത്തിലെ സിപിഐ സ്ഥാനാർഥി ടി.രതീഷ്, പൊതു പ്രവർത്തകൻ ഷാജു പാലിയോട് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. തട്ടിപ്പിലൂടെ ലഭിച്ച പണം സരിതയുടെ പേരിലുള്ള തിരുനെൽവേലിയിലെ മഹേന്ദ്രഗിരി ബാങ്കിലെ അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുകയാണ്.