Latest NewsNationalNewsUncategorized

കൊറോണ വാക്‌സിൻ സ്വീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി കാശ്മീരിൽ

ശ്രീനഗർ: കൊറോണ വാക്‌സിൻ സ്വീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി കാശ്മീരിൽ. 124 വയസുകാരിയായ രഹ്തീ ബീഗ മുത്തശ്ശിക്ക് ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഡോർ ടു ഡോർ വാക്‌സിനേഷൻ ക്യാമ്പയിന്റെ ഭാഗമായി എത്തിയ ഉദ്യോഗസ്ഥരാണ് വാക്‌സിൻ നൽകിയത്. 124 കാരിയായ രഹ്തീ ബീഗത്തിന് വാക്‌സിൻ നൽകിയത്.

രെഹ്തീ ബീഗത്തിൻറെ റേഷൻ കാർഡിൽ രേഖപ്പെടുത്തിയത് 124 വയസാണ്. എന്നാൽ ഇത് തെളിയിക്കുന്ന ഔദ്യോഗിക രേഖകളൊന്നും സമർപ്പിച്ചിട്ടില്ല. ജമ്മു കശ്മീർ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് ശരിയാണെങ്കിൽ ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇവർ. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് പ്രകാരം നിലവിൽ ലോകത്ത് ഏറ്റവും പ്രായം കൂടിയ വ്യക്തി ജാപ്പാനീസ് വനിതയായ കാനെ തനാകയാണ്. 118 വയസാണ് ഇവരുടെ പ്രായം.

ഇതുവരെയുള്ള റെക്കോർഡ് പ്രകാരം ലോകത്ത് ഏറ്റവും പ്രായം കൂടിയ വ്യക്തി ഫ്രാൻസുകാരിയായ ജീന്നെ ലൂയിസ് കാൾമെന്റ് ആണ്.മരിക്കുമ്പോൾ 122 വയസും 164 ദിവസവുമാണ് ഔദ്യോഗിക രേഖകൾ പ്രകാരം ഇവരുടെ പ്രായം.

ബുധനാഴ്ച കശ്മീരിൽ 9289 പേർ വാക്‌സിനെടുത്തതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കശ്മീരിൽ ഇതുവരെ 33,58,004 പേർക്ക് വാക്‌സിൻ നൽകിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button