നടൻ ആസിഫ് ബസ്റയെ തൂങ്ങി മരിച്ച നിലയിൽ

പ്രശസ്ത ബോളിവുഡ്,ഹോളിവുഡ് നടൻ ആസിഫ് ബസ്റയെ തൂങ്ങി മരിച്ച നിലയിൽ ഹിമാചൽ പ്രദേശിലെ ധർമശാലയിലെ ഒരു സ്വകാര്യ ഗസ്റ്റ് ഹൗസിൽ കണ്ടെത്തി. 53 വയസായിരുന്നു. പോലീസിന്റെ പ്രാഥ മിക അന്വേഷണത്തില്‍ ആത്മഹത്യ ആണെന്നാണ് കണ്ടെത്തല്‍. പൊലീസും വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥല ത്തെത്തി പരിശോധന നടത്തുകയുണ്ടായി.
അമരാവതി സ്വദേശിയായ ആസിഫ് 1989ല്‍ ആണ് മുബൈയിൽ എത്തു ന്നത്. ബി.എസ്.സി ഫിസിക്സ് പഠനത്തിന് ശേഷം നാടകനടനായാണ് താരം അഭിനയരംഗത്ത് എത്തിയ ആസിഫ്, കൈ പോ ചെ, താഷ്കന്‍റ് ഫയല്‍സ്, ക്രിഷ് ൩, ബ്ലാക്ക് ഫ്രൈഡേ, ജബ് വേ മെറ്റ്, എന്നീ ചിത്രങ്ങ ളിൽ ബോളിവുഡിലും, ഔട്ട് സോഴ്സ്, വണ്‍ നൈറ്റ് വിത്ത് ദ കിംഗ് എന്നീ ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പതാൽ ലോക്, വൊ, ഹോസ്റ്റേജസ് എന്നീ വെബ് സീരീസുകളിലും അദ്ദേഹം അഭിനയി ച്ചിരുന്നു. ഏറ്റവും ഒടുവിൽ അഭിനയിക്കുന്നത് മോഹന്‍ലാല്‍ നായക നായ ബിഗ് ബ്രദര്‍ സിനിമയിലാണ്.